ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെതല്ലിക്കൊന്നു

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെതല്ലിക്കൊന്നു. ത്രിപുരയിലെ ധലായിലായിരുന്നു സംഭവം നടന്നത്. പാട്ടത്തിനെടുത്ത കൃഷിയിടത്തു നിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് അരോപിച്ചാിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മനു നദി തീരത്തിന് സമീപം പാട്ടത്തിന് നൽകിയ കൃഷിയിടത്തിൽ നിന്ന് ഇയാൾ പച്ചക്കറി മോഷ്ടിക്കുന്നത് ചില കർഷകർ കണ്ടതായി ആരോപണം ഉന്നയിച്ചിരുന്നു. പ്രകോപിതരായ കർഷക സംഘം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ച രാവിലെയാണ് നാട്ടുകാർ യുവാവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു.
Tag: Youth beaten to death in Tripura on suspicion of stealing vegetables