ആന്ധ്രപ്രദേശിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി

കൂർനൂൾ: കൂർണൂളിൽ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂർണൂൽ സ്വദേശി തേജേശ്വറിന്റെ മൃതദേഹമാണ് കനാലിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ ഭാര്യയും ഭാര്യമാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ പതിനേഴാം തീയതി മുതൽ തേജേശ്വറിനെ കാണാതായിരുന്നു. സ്വകാര്യ ഭൂമി സർവ്വേയറും നൃത്താധ്യപകനുമാണ് തേജേശ്വർ. തേജേശ്വരന്റെ മരണത്തിന് പിന്നാലെ ഭാര്യ ഐശ്വര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി. ജൂൺ 17ന് തേജേശ്വറിനെ കാണാതായതിന് പിന്നാലെ സഹോദരൻ തേജവർദ്ധൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മൃതദേഹം കനാലിൽ കണ്ടെത്തിയത്.