തെരഞ്ഞെടുപ്പ് ബിൽ”; വാണിജ്യ സിലിണ്ടറുകളുടെ വില വർധനയ്ക്കെതിരെ രാഹുൽ ഗാന്ധി
ഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചതിനെതിരെ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വാണിജ്യ സിലിണ്ടറുകൾക്ക് 993 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് “തെരഞ്ഞെടുപ്പ് ബിൽ” ആണെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതോടെ ജനങ്ങൾക്ക് മേൽ അധിക സാമ്പത്തികഭാരം ചുമത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 81 ശതമാനം വരെ വിലവർധന ഉണ്ടായതായും അദ്ദേഹം ആരോപിച്ചു.
ചായക്കടകൾ, ചെറിയ ഹോട്ടലുകൾ, പ്രാദേശിക ഭക്ഷണശാലകൾ തുടങ്ങി ചെറുകിട വ്യാപാരികളെ നേരിട്ട് ബാധിക്കുന്ന തീരുമാനമാണിതെന്നും സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് നൽകാതെ സർക്കാർ ലാഭം കൊയ്യുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

