ഹേമചന്ദ്രൻ വധക്കേസ്: രണ്ട് യുവതികൾക്കെതിരെയും അന്വേഷണം
വയനാട് സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രന്റെ കൊലപാതക കേസ് അന്വേഷണം രണ്ട് സ്ത്രീകളിലേക്ക് നീളുന്നു. ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്നു കണ്ടെത്തിയെങ്കിലും എങ്ങനെ കൊലപ്പെടുത്തിയെന്നും കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി നേരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ബത്തേരി സ്വദേശി നൗഷാദിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നു ഡിസിപി പറഞ്ഞു.
കണ്ണൂർ, ഗൂഡല്ലൂർ മേഖലയിലെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ സ്ത്രീകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് വിവരം. കേസിൽ ഈ സ്ത്രീകൾ ഇടനിലക്കാരായെന്ന് സൂചന. കേസിൽ ഈ സ്ത്രീകൾ ഇടനിലക്കാരായെന്നാണ് സൂചന.

