Latest News

Tags :Murder

Crime

ആലപ്പുഴയിൽ പിതാവ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ ആണ് കൊല്ലപ്പെട്ടത്. ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടെന്ന കാരണത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടേഴ്സിന് തോന്നിയ സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ പിതാവ് ജോസ് മോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ജോസ് മോനും ഏയ്ഞ്ചലും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയെന്നാണ് ജോസ് പോലീസിന് നൽകിയ മൊഴി. ഹൃദയസ്തംഭനം എന്നാണ് ആശുപത്രിയിൽ നൽകിയ വിശദീകരണം. പോസ്റ്റുമോർട്ടത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടേഴ്സ് പോലീസിനെ വിവരം അറിയിച്ചു. […]Read More

Crime

മഴയത്ത് കളിക്കുന്നതിനെ ചൊല്ലി തർക്കം; ഡൽഹിയിൽ അച്ഛൻ 10 വയസുകാരനെ കുത്തി കൊലപ്പെടുത്തി

മഴയത്ത് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പത്തുവയസ്സുകാരനെ പിതാവ് കുത്തികൊലപ്പെടുത്തി. ഡൽഹിയിലെ സാഗർപൂറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മഴയത്ത് കളിക്കാൻ പോകാൻ മകൻ ശാഠ്യം പിടിച്ചതിനാണ് അച്ഛൻ കുത്തിയത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. 40കാരനായ എ റോയ് ആണ് പ്രതി. മഴയത്ത് കളിക്കാൻ പോകേണ്ടെന്ന് പറഞ്ഞത് കുട്ടി അനുസരിക്കാതിരുന്നതോടെ അടുക്കളയിൽ കരുതിയിരുന്ന കത്തി എടുത്ത് കുട്ടിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉച്ചയ്ക്കു ഒന്നരയോടെ ഡൽഹിയിലെ ദാദാ ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ആശുപത്രിയിൽ […]Read More

Crime

ഹേമചന്ദ്രൻ വധക്കേസ്: രണ്ട് യുവതികൾക്കെതിരെയും അന്വേഷണം

വയനാട് സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രന്റെ കൊലപാതക കേസ് അന്വേഷണം രണ്ട് സ്ത്രീകളിലേക്ക് നീളുന്നു. ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്നു കണ്ടെത്തിയെങ്കിലും എങ്ങനെ കൊലപ്പെടുത്തിയെന്നും കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി നേരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ബത്തേരി സ്വദേശി നൗഷാദിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നു ഡിസിപി പറഞ്ഞു.  കണ്ണൂർ, ഗൂഡല്ലൂർ മേഖലയിലെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ സ്ത്രീകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് വിവരം. കേസിൽ ഈ സ്ത്രീകൾ ഇടനിലക്കാരായെന്ന് സൂചന. കേസിൽ ഈ സ്ത്രീകൾ […]Read More

Crime

രണ്ട് മാസം മുൻപ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടിന് സമീപം കുഴിച്ചിട്ട നിലയിൽ;

ഫരീദാബാദ്: ഉത്തർപ്രദേശിലെ ഫരീദാബാദിൽ യുവതിയുടെ ജീർണിച്ച നിലയിലുള്ള മൃതദേഹം റോഡരികിലെ കുഴിയിൽനിന്ന് കണ്ടെത്തിയതോടെ നടുക്കുന്ന റഹസ്യം പുറത്ത്. ഷിക്കോഹബാദ് സ്വദേശിനിയായ തനു രാജ്പുത് എന്ന യുവതിയാണ് കൊലചെയ്യപ്പെട്ടത്. മൃതദേഹം വീട്ടിൽനിന്ന് വെറും പത്ത് അടി അകലെയുള്ള കുഴിയിലാണു മറച്ചുവച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് അരുണ്‍ സിങ് ഭർതൃ മാതാപിതാക്കൾ മറ്റ് ബന്ധുക്കൾ എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. തനുവിനെ കാണാതായതായി രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഭർത്താവിന്റെ കുടുംബം പോലീസിൽ പരാതി നൽകിയത്. യുവതിക്ക് […]Read More

Kerala

സംശയം: ഭാര്യയെ കുത്തികൊലപ്പെടുത്തി ഭർത്താവ്

കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ്. ഇയാൾ സംശയരോഗത്തിന് അടിമയാണെന്നും സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്നും കുടുംബം പോലീസിന് നൽകി. കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര മനു ഭവനിൽ രേണുകയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11:30 യോടെയാണ് ഭർത്താവ് സനുകുട്ടൻ രേണുകയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. രക്തം വാർന്ന് കിടക്കുകയായിരുന്ന രേണുകയെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല നടത്തിയതിനുശേഷം സനുകുട്ടൻ കടന്നു കളഞ്ഞു. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.Read More

Kerala

താമരശ്ശേരി ഷഹബാസ് കൊലപാതകം; ആറ് വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

താമരശ്ശേരി ഷഹബാസ് കൊലപാതക്കേസിൽ ആറ് വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാർത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്നും വിട്ടയയ്ക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതി നടപടി വേദനാജനകമാണെന്നും ആരോപണവിധേയരെ സർക്കാർ സംരക്ഷിക്കുന്നുവെന്നും ഷഹബാസിന്റെ പിതാവ് ഇക്ബാൽ ആരോപിച്ചു. കര്‍ശന ഉപാധികളോടൊണ് ആറ് വിദ്യാർത്ഥികളെയും വിട്ടയയ്ക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും മാതാപിതാക്കൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം. മറ്റ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഒബ്‌സര്‍വേഷനില്‍ തുടരുന്നതിന് ബാലനീതി നിയമം […]Read More

Crime

തൃശ്ശൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് നൈലോൺ ചരട് കഴുത്തിൽ മുറുക്കി

തൃശ്ശൂർ: തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഭർത്താവ് ഭാര്യ ദിവ്യയെ കൊന്നത് നൈലോൺ ചരട് കഴുത്തിൽ മുറുക്കി. സംഭവത്തിൽ ഭർത്താവ് കുഞ്ഞുമോനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്ക് ഉപയോഗിച്ച ചരട് വീടിന് അടുത്തുള്ള കുളത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.Read More

Crime

യുവതിയെ ഹോട്ടൽ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ഹോട്ടൽ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി. ഹരിണി(36)ആണ് കൊല്ലപ്പെട്ടത്. കാമുകനായ 25 വയസ്സുകാരൻ യഷസാണ് യുവതിയെ കൊലപ്പെടുത്തിയത്. യഷസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയബന്ധത്തിലായിരുന്നെന്നും രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് അറിയിച്ചു.Read More

Kerala

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്

തൃശ്ശൂർ: തൃശ്ശൂർ വരന്തരപള്ളിയിൽ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ദിവ്യ(34) ആണ് കൊല്ലപ്പെട്ടത്. ഭർത്താവായ കുഞ്ഞുമോൻ സംശയത്തിന്റെ പേരിൽ കൊലചെയ്തെന്നാണ് പോലീസിന് ലഭിച്ച വിവരം. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചിരുന്നത്Read More

National

ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര ചെയ്ത ഭർത്താവ് പിടിയിൽ. ഹെന്നനഗരയ്ക്കടുത്തുള്ള കാച്ചനക്കഹള്ളി നിവാസി ശങ്കറാണ്‌ ഭാര്യ മാനസയെ കൊലപ്പെടുത്തിയത്. ഹീലാലീഗേ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതി സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയും സ്കൂട്ടർ നിർത്തിച്ച് പരിശോധിച്ചപ്പോൾ മനുഷ്യന്റെ തല എടുത്തു വച്ചിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തല ഭാര്യയുടെതാണെന്നും താനാണ് കൊന്നതെന്നും പ്രതി സമ്മതിച്ചു. ഭാര്യക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.അഞ്ചുവർഷം മുൻപ് വിവാഹിതരായ ഇവർക്ക് മൂന്നു വയസ്സുള്ള ഒരു […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes