ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് അടുത്ത അനുയായികൾ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രിപ്ലിക്കേൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെന്നൈ പോലീസ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു. […]Read More
ചെന്നൈ: നടൻ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം. താൻ കക്ഷി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്നും, നിലവിൽ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സൂര്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സൂര്യ ആരാധക സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഉയർന്ന ചില പരാമർശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. “കാലവും സാഹചര്യവും അനുകൂലമായാൽ സൂര്യയെ തടയാനാവില്ല”, “അദ്ദേഹം ജനനായകനായി ഉയരും” തുടങ്ങിയ പ്രസ്താവനകൾ യോഗത്തിൽ ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, നടൻ വിജയിക്ക് […]Read More
ചെന്നൈ: തമിഴ്നാട്ടിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി തമിഴക വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. നിലവിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിച്ച് വിശാല സഖ്യരൂപീകരണത്തിന് തുടക്കമിടാനുള്ള ആലോചനകളാണ് ടിവികെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പിന്തുണ നൽകുന്ന പാർട്ടികളുടെ യോഗം മറ്റന്നാൾ ചേരുമെന്ന് ടിവികെ നേതൃത്വം അറിയിച്ചു. ആദ്യഘട്ട ചർച്ചകളുടെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും നേതാവ് ആധവ് അർജുനയും വിസികെ അധ്യക്ഷൻ തിരുമാവളവനെ സന്ദർശിച്ച് […]Read More
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിലെ ആദ്യ വലിയ മന്ത്രിസഭാ പുനഃസംഘടന അടുത്ത ആഴ്ച നടന്നേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ദേശീയ രാഷ്ട്രീയത്തിൽ നിർണായക ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് തലസ്ഥാനമായ ഡൽഹിയിൽ ഇതിനോടനുബന്ധിച്ച രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ അഭ്യൂഹങ്ങൾക്ക് കരുത്തേകിയത്. സാധാരണ ഔപചാരിക കൂടിക്കാഴ്ച എന്നതിലുപരി, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ആലോചനകളുടെ ഭാഗമായിരിക്കാം ഈ സന്ദർശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മന്ത്രിസഭയിൽ […]Read More
ഡൽഹി: സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലപ്രഖ്യാപനത്തിന് പിന്നാലെ പുതിയ പരാതികൾ ഉയരുന്നു. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാത്ത വിഷയങ്ങളിൽ പോലും മാർക്ക് മാറ്റം വരുത്തിയെന്നും ചില കേസുകളിൽ മാർക്ക് കുറച്ചുവെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. പുനർമൂല്യനിർണയത്തിനായി അപേക്ഷിച്ച ചില വിഷയങ്ങൾ പരിശോധിക്കാതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ വീനിത് ജിൻഡാൽ അറിയിച്ചു. സിബിഎസ്ഇയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നീക്കം. അപേക്ഷ നൽകാത്ത […]Read More
ഡൽഹി : നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതോടെ പരീക്ഷാ നടത്തിപ്പിനെച്ചൊല്ലിയുള്ള ആശങ്കകൾ വീണ്ടും ശക്തമാകുന്നു. ബീഹാറിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന ആരോപണത്തിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഥാർത്ഥ വിദ്യാർഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബീഹാറിലെ ലഖിസരായിയിലാണ് സംഭവം. ആൾമാറാട്ട റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരീക്ഷാ ക്രമക്കേടിന് പിന്നിൽ സംഘടിത സംഘമുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം, ഉത്തർപ്രദേശിലും നീറ്റ് പുനഃപരീക്ഷയ്ക്കിടെ സംശയാസ്പദ […]Read More
കൊച്ചി: കുംഭമേള വൈറൽ താരമായി ശ്രദ്ധ നേടിയ യുവതിക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസിനോട് ഹൈക്കോടതിയുടെ നിർദേശം. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. കൊച്ചി സെൻട്രൽ പൊലീസിനാണ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. കേരളത്തിലായതിനാലാണ് താൻ സുരക്ഷിതമായി ജീവിക്കുന്നതെന്നും മധ്യപ്രദേശിലേക്ക് മടങ്ങിയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭീഷണി നേരിടുന്നതായും യുവതി കോടതിയെ അറിയിച്ചു. ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും യുവതി കോടതിയിൽ ഹാജരാക്കി. അതേസമയം, കേസിലെ പ്രധാന വിവാദം യുവതിയുടെ […]Read More
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാരിനെതിരെ കടുത്ത നിലപാടുമായി തമിഴ്നാട്ടിലെ ടിവികെ സർക്കാർ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങളെ അനുവദിക്കില്ലെന്നും, നിലവിലെ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ വ്യക്തമാക്കി. തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായ യാതൊരു നീക്കവും അംഗീകരിക്കില്ലെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ നിലപാടിൽ മാറ്റമില്ലെന്നും സർക്കാർ ആവർത്തിച്ചു. നിയമസഭാ സമ്മേളനം പരമ്പരാഗത രീതിയിൽ […]Read More
ഡൽഹി: സാധാരണ ഉപഭോക്താക്കൾക്ക് പെട്രോളും ഡീസലും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വ്യവസായ, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ 90 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ വിലക്കിന്റെ കാലാവധി നീട്ടാനും സർക്കാർ തീരുമാനിക്കാമെന്നാണ് സൂചന. പൊതുജനങ്ങൾക്ക് ഇന്ധന ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പുതിയ ഉത്തരവ് പ്രകാരം വ്യാവസായിക യൂണിറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മറ്റ് വലിയ […]Read More
ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മരുമകനും നടനും വ്യവസായിയുമായ വിശാഖൻ കെ. വണങ്ങാമുടി, കെ. അണ്ണാമലൈ രൂപീകരിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ ‘വി ദ ലീഡേഴ്സ്’ ൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്. രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്തിന്റെ ഭർത്താവാണ് വിശാഖൻ. അണ്ണാമലൈക്ക് രജനീകാന്തിന്റെ പിന്തുണയുണ്ടെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് ഈ രാഷ്ട്രീയ നീക്കം ശ്രദ്ധ നേടുന്നത്. അണ്ണാമലൈയുടെ ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് വിശാഖൻ പ്രവർത്തിക്കുക എന്നാണു വിവരം. ജൂൺ 5-നാണ് കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചത്. തുടർന്ന് […]Read More
Recent Posts
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്
- അൻസിബയുടെ ആരോപണം: അന്വേഷണം പൊലീസ് നടത്തട്ടെ, കമ്മിഷണർ ആരെയും പറ്റിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല
- കള്ളാടി ദുരന്തം: വിക്രം റാണയ്ക്കായി ഇന്നും തെരച്ചിൽ; മരണസംഖ്യ 7 ആയി
- കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരണസംഖ്യ ഏഴായി; ഇനി ഒരാൾക്കായി തിരച്ചിൽ തുടരുന്നു

