വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നാരോപിച്ചാണ് നടപടി. അധിക നികുതി അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അമേരിക്കൻ ഭരണകൂടം അറിയിച്ചു. ലോക വ്യാപാര പങ്കാളികൾക്കെതിരെ വ്യാപക തീരുവകൾ പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപ് ഭരണകൂടം, യുഎസ്-ഇയു വ്യാപാരകരാർ ഒപ്പുവച്ചതിന് മാസങ്ങൾക്കുശേഷമാണ് പുതിയ പ്രഖ്യാപനം നടത്തിയത്. അതേസമയം, യൂറോപ്യൻ യൂണിയന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ […]Read More
ഡൽഹി: അന്താരാഷ്ട്ര റൂട്ടുകളിലെ സാമ്പത്തിക സമ്മർദം ഉയർന്ന സാഹചര്യത്തിൽ ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. വ്യോമയാന ടർബൈൻ ഇന്ധനവിലയിലെ കുത്തനെയുള്ള വർധനയും നിലവിലെ വ്യോമാതിർത്തി നിയന്ത്രണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് കമ്പനി വിശദീകരണം. ജൂൺ-ജൂലൈ മാസങ്ങളിലെ സർവീസ് ഷെഡ്യൂളുകൾ കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥയെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ദീർഘദൂര റൂട്ടുകൾ ഉപയോഗിക്കാൻ എയർ ഇന്ത്യ നിർബന്ധിതരായി. […]Read More
അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎഇ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര പാടില്ലെന്നാണ് യുഎഇ സർക്കാർ പൗരന്മാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഈ രാജ്യങ്ങളിലുള്ള പൗരന്മാർ ഉടൻ തന്നെ യുഎഇയിലേക്ക് തിരികെ മടങ്ങണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാർ +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുൻകരുതലിൻ്റെ ഭാഗമായാണ് ഈ […]Read More
വാഷിങ്ടൺ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറാൻക്കെതിരായ ഉപരോധവും അമേരിക്ക-ഇറാൻ ആണവ ചർച്ചകളിൽ പുരോഗതി ഇല്ലാത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ബ്രെൻ്റ് ക്രൂഡ് വില ഏഴ് ശതമാനം ഉയർന്ന് ബാരലിന് 126 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിലും എണ്ണവിലയിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. WTI Crude വിലയും ഉയർന്നു. പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷാവസ്ഥയാണ് വിതരണത്തെ ബാധിക്കുന്നത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട […]Read More
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഈടാക്കിയ ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചുവെന്ന് ഇറാൻ അറിയിച്ചു. ടോൾ വഴി ലഭിച്ച ആദ്യ ഗഡു രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി പാർലമെന്റ് ഉപാധ്യക്ഷൻ ഹമീദ് റെസ ഹാജിബാബേയ് വ്യക്തമാക്കി. ഇറാനിലെ മറ്റ് മാധ്യമങ്ങളും ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ആഗോള ശ്രദ്ധ നേടുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്ന പ്രധാന ജലപാതയാണ് ഇത്. […]Read More
ടോക്യോ: വടക്കന്‍ ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രതയുള്ള ചലനമാണ് രേഖപ്പെടുത്തിയത്. കടല്‍പ്പരപ്പിന് പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. സുനാമി മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. . മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ രൂപപ്പെടാമെന്നും അറിയിപ്പുണ്ട്. തീരപ്രദേശത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്. ടോക്യോയ്ക്കും ഷിന്-അവൊമോരി സ്റ്റേഷനും ഇടയിലുള്ള ബുള്ളറ്റ് ട്രെയിന്‍ സെര്വീസുകള് നിര്‍ത്തിവച്ചു. ഫുകുഷിമ ആണവ പ്ലാൻ്റുകള്‍ക്ക് ഭീഷണിയില്ലെന്നാണ് വിവരം.Read More
ടെഹ്റാന്: താത്കാലിക വെടിനിര്‍ത്തല്‍ കരാറുകള്‍ അംഗീകരിക്കില്ലെന്ന് ഇറാന് വ്യക്തമാക്കി. ഇറാന്റെ വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ്സാദെ അൻ്റാലിയ ഡിപ്ലോമസി ഫോറത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ സംഘര്‍ഷങ്ങളെ പൂര്‍ണമായി അവസാനിപ്പിക്കില്ലെന്നും, മേഖലയിലുടനീളം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുന്ന സമ്പൂര്‍ണ കരാറാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ‘ലെബനന് മുതല്‍ ചെങ്കടല്‍ വരെ’ നീളുന്ന എല്ലാ സംഘര്‍ഷ മേഖലകളും ഉള്‍പ്പെടുന്ന സമഗ്ര വെടിനിര്‍ത്തല്‍ കരാറാണ് ആവശ്യപ്പെടുന്നതെന്നും, ഇതാണ് ഇറാന്റെ ‘റെഡ് ലൈന്‍’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട […]Read More
വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ പാകിസ്ഥാനിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സൂചനകൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം. മധ്യസ്ഥ ശ്രമങ്ങൾക്ക് നിലവിൽ പാകിസ്ഥാൻ മാത്രമാണുള്ളതെന്നും അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണെന്നും അമേരിക്കൻ പ്രസ് സെക്രട്ടറി കരൊലൈൻ ലീവിറ്റ് അറിയിച്ചു. ഔദ്യോഗിക കരാറിലെത്തിയിട്ടില്ലെങ്കിലും നയതന്ത്ര ചർച്ചകൾ ഫലപ്രദമാണെന്ന് ലീവിറ്റ് വ്യക്തമാക്കി. വെടിനിർത്തൽ നീട്ടണമെന്ന യുഎസിന്റെ അഭ്യർഥനയെന്ന റിപ്പോർട്ടുകളും അവർ തള്ളിക്കളഞ്ഞു. ഇതിനിടെ ചർച്ചകൾക്ക് മുന്നോടിയായി പാക് സൈനിക മേധാവി […]Read More
ടെഹ്റാന്: യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റ് വിമാനത്തില്‍ നിന്നും സ്വയം എജക്ട് ചെയ്ത് ചാടിയതായി റിപ്പോര്‍ട്ട്. ഇറാനിലെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുനിന്നാണ് പൈലറ്റ് ചാടിയതെന്നാണ് സൂചന. യുദ്ധം തുടങ്ങിയ ശേഷം ഇറാനിനകത്ത് നിന്ന് തകരുന്ന ആദ്യ യുഎസ് യുദ്ധവിമാനമാണിത്. യുഎസിന്റെ എഫ് 35 വിമാനമാണ് ഇറാന് തകര്‍ത്തതെന്നാണ് വിവരം. പൈലറ്റിനായി സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാന് മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൈലറ്റിനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. അതേസമയം പൈലറ്റിനെ കണ്ടുകിട്ടിയാല്‍ ഉപദ്രവിക്കാതെ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ഇറാന് ജനതയ്ക്ക് കിട്ടിയ […]Read More
Recent Posts
- ചോദ്യപേപ്പർ ചോർച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുനഃപരീക്ഷ പിന്നീട്
- മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് ജയത്തിന്റെ തിളക്കം കുറച്ചു: സണ്ണി ജോസഫ്
- “ജനങ്ങളെ വേര്‍തിരിക്കുന്ന സനാതന ധര്‍മം ഇല്ലാതാക്കണം”; ഉദയനിധി സ്റ്റാലിന്
- റെക്കോർഡ് തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 95.55 രൂപയായി
- ജെഫ്രി എപ്സ്റ്റീന്റെ കൊളംബിയൻ സന്ദർശന വിവരങ്ങൾ പുറത്തുവിടാൻ കോടതി ഉത്തരവ്

