തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പത്രക്കടലാസുകളില്‍ ലെഡ് പോലെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ നേരിട്ട് ഭക്ഷണത്തില്‍ കലരുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും നിര്‍ദേശത്തിൽ പറയുന്നു. രോഗവാഹികളായ സൂക്ഷ്മജീവികള്‍ വ്യാപിക്കുന്നതിന് ഇത് കാരണമാകുമെന്നും മാർഗ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശിച്ചു.Read More
പ്രിയങ്കയുടെ വയനാട് സന്ദര്‍ശനം; ലീഗ് നേതാക്കളെ അവഗണിച്ചതില്‍ അതൃപ്തി പരസ്യമാക്കി ലീഗ് പ്രാദേശിക
നിലമ്പൂര്‍: കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചതില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ്. മുസ്‌ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരിയാണ് ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. ആഹ്ളാദമൊക്കെ ആവശ്യമാണെന്നും അത് കൂടെ നിന്നവരെയും വിയര്‍പ്പൊഴുക്കിയവരെയും മറന്നുകൊണ്ടാകരുതെന്നും ഇക്ബാല്‍ മുണ്ടേരി ഫേസ്ബുക്കില്‍ കുറിച്ചു. പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള്‍ ലീഗിനെ അറിയിച്ചില്ലെന്നായിരുന്നു […]Read More
ആലപ്പുഴ: നവജാത ശിശുവിന് അസാധാരണ അംഗവൈകല്യം കണ്ടെത്തിയ സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. മിഡാസ്, ശങ്കേഴ്‌സ് എന്നീ സ്‌കാനിങ് സെന്ററുകള്‍ക്കെതിരെയാണ് നടപടി. സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി. ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. സ്‌കാനിങ്ങിന്റെ റെക്കോര്‍ഡ് രണ്ടുവര്‍ഷം സൂക്ഷിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തി. സംഭവത്തില്‍ തുടര്‍ അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടി ഉണ്ടാകും. […]Read More
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരില്‍ നിന്ന് അമിത കൂലി ആവശ്യപ്പെട്ട നാല് ഡോളി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആളുകളെ ചുമന്നു കൊണ്ടുപോകുന്ന നാല് ഡോളി തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഡോളി തൊഴിലാളികള്‍ ആവശ്യപ്പെട്ടു എന്നാരോപിച്ച് ശബരിമല തീർത്ഥാടകർ രംഗത്തെത്തുകയായിരുന്നു. അമിത തുക നല്‍കാത്തതിനെ തുടര്‍ന്ന് തീര്‍ത്ഥാടകനെ ഇറക്കി വിട്ടതായും പരാതി ഉയർന്നു. ഭക്തരെ സന്നിധാനത്തില്‍ എത്തിച്ച് ദര്‍ശനം കഴിഞ്ഞു തിരിച്ച് പമ്പയില്‍ എത്തിക്കുന്നതിന് […]Read More
വണ്ടൂര്‍: കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രയത്‌നിക്കാനാണ് പോകുന്നതെന്ന് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. വണ്ടൂരില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക. നിങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് തനിക്ക് ബോധ്യമുണ്ട്. രാത്രി യാത്രാ പ്രശ്‌നവും വന്യജീവി പ്രശ്‌നങ്ങളും തനിക്ക് അറിയാം. പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കേണ്ടതുണ്ട്. ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി ജനങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ […]Read More
തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചു വിടൽ. സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാണിച്ച് കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത് . ഡിസംബർ ഒന്നാം തീയതി മുതൽ ജീവനക്കാർ ആരും ജോലിക്ക് വരേണ്ടതില്ല എന്ന് വ്യക്തമാക്കികൊണ്ട് കേരളകലാമണ്ഡലം വൈസ് ചാൻസിലർ പിരിച്ചുവിടൽ ഉത്തരവിറക്കി. 120 ഓളം പേരെയാണ് പിരിച്ചു വിട്ടത്. അദ്ധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. കലാമണ്ഡലം ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്. അതും […]Read More
കണ്ണൂര്‍: കണ്ണൂരില്‍ തെങ്ങ് വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം. പഴയങ്ങാട് മുട്ടം സ്വദേശികളായ മന്‍സൂറിന്റെയും സമീറയുടെയും മകന്‍ നിസാലാണ് മരിച്ചത്. വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. തെങ്ങ് മറിഞ്ഞ് വീണത് നിസാലിന്റെ മുകളിലേക്കാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.Read More
മലപ്പുറം: മുനമ്പത്ത് നോട്ടീസ് അയച്ചത് 12 ബിസിനസുകാർക്ക് മാത്രമെന്ന് വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. 12 പേർക്ക് നോട്ടീസ് നൽകിയത് ആയിരം എന്ന് പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയാണെന്നും ചെയർമാൻ ചൂണ്ടിക്കാണിച്ചു. കുടിയിറക്കുമെന്ന ചിത്രീകരണം ഉണ്ടായത് എങ്ങനെയന്നറിയില്ല. കുടിയിറക്കൽ നോട്ടീസ് ആർക്കും നൽകിയിട്ടില്ല. രണ്ടു വർഷങ്ങൾക്കു മുമ്പ് ആണ് നോട്ടീസ് അയച്ചതെന്ന് ചൂണ്ടിക്കാണിച്ച എം കെ സക്കീർ വഖഫ് ബോർഡ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാൻ പോകുന്നില്ലെന്നും വ്യക്തമാക്കി. ജുഡീഷ്യൽ കമ്മീഷനെ വെക്കാനുള്ള സർക്കാർ തീരുമാനത്തെ എം […]Read More
ഏരിയാ സമ്മേളനത്തിലേക്ക് മുതിര്‍ന്ന നേതാവ് ജി സുധാകരനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി ജില്ലാ സെക്രട്ടറി
ആലപ്പുഴ: സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് മുതിര്‍ന്ന നേതാവ് ജി സുധാകരനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ആണ് ക്ഷണിക്കാതിരുന്നതെന്ന് ആര്‍ നാസര്‍ പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവില്‍ പാര്‍ട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. എന്നിട്ടും അദ്ദേഹത്തെ ക്ഷണിക്കാത്തതാണ് വിവാദമായത്. പലഘട്ടങ്ങളില്‍ സുധാകരന്‍ […]Read More
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ വമ്പൻ വിജയവുമായി ദക്ഷിണാഫ്രിക്ക. 233 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. 516 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 282 റൺസിൽ എല്ലാവരും പുറത്തായി. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി. സ്കോർ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ 191, ശ്രീലങ്ക 42. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ അഞ്ചിന് 366, ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 282. രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിലാണ് ശ്രീലങ്ക നാലാം […]Read More