തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അടക്കം രണ്ട് പേര്‍ കേരള പ്രഭ പുരസ്‌കാരത്തിനും സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ആറ് പേര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. കേരള പ്രഭ പുരസ്‌കാരത്തില്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തിലാണ് എസ് സോമനാഥ് പുരസ്‌കാരത്തിന് അര്‍ഹനായത്. കേരള പ്രഭ പുരസ്‌കാരത്തില്‍ കൃഷി വിഭാഗത്തില്‍ […]Read More
തൃശൂര്‍: ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആര്‍ക്കും എന്ത് ആരോപണവും ഉന്നയിക്കാം എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകര്‍ സതീഷിന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ഏത് തിരൂര്‍ സതീഷ് എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. കൊടകര കുഴല്‍പ്പണക്കേസ് എന്ന് ഒരു കേസില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അങ്ങനെ ഒരു എഫ്‌ഐആര്‍ ഇല്ല. കൊടകര കവര്‍ച്ചാ കേസ് എന്ന് പറയണം. കേസില്‍ താന്‍ സാക്ഷിയാണ്. കവര്‍ച്ചാ കേസിനോടനുബന്ധിച്ച് ഇ […]Read More
തിരുവനന്തപുരം: യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുവിശേഷക്കാരില്‍ സ്വര്‍ണ്ണനാവുകാരന്‍ എന്നറിയപ്പെടുന്ന തിരുമേനി സേവനപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്ന മഹത് വ്യക്തിത്വമായിരുന്നു. ജാതി-മത ചിന്തകള്‍ക്കപ്പുറം എല്ലാവരെയും ഒരു പോലെ കാണാനും ഇടപെടാനും ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് കഴിഞ്ഞിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 50 വര്‍ഷക്കാലം സഭയെ നയിച്ച സഭാധ്യക്ഷനാണ് […]Read More
തിരുവനന്തപുരം: യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരഭരിതമായ താപസജീവിതമായിരുന്നു കാലം ചെയ്ത യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റേത്. പ്രതിസന്ധിഘട്ടങ്ങളില്‍ യാക്കോബായ സഭയെ മുന്നോട്ട് നയിക്കുന്നതിനുള്ള ഊര്‍ജവും ശക്തിയുമാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ വിശ്വാസി സമൂഹത്തിന് നല്‍കിയത്. കാറും കോളും നിറഞ്ഞ കാലങ്ങളില്‍ യാക്കോബായ സഭയെ പോരാളിയുടെ വീര്യത്തോടെ, വീഴ്ചകളില്ലാതെ നയിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജീവിതം നല്‍കിയ അനുഭവപാഠങ്ങളും ഇടമുറിയാത്ത […]Read More
ദീപാവലിക്ക് ഒരു കിടിലൻ മത്സരവുമായാണ് ഗൂഗിൾ പേ എത്തിയിരിക്കുന്നത്. ആറ് ലഡുകൾ അവതരിപ്പിച്ച ഗൂഗിൾ പേ അത് മൊത്തമായും ലഭിക്കുന്നവർക്ക് 1000 രൂപ വരെയുള്ള ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളർ, ഡിസ്കോ, ട്വിങ്കിൾ, ട്രെൻഡി, ഫുഡി, ദോസ്തി എന്നിങ്ങനെയാണ് ലഡുവിന്റെ പേരുകൾ. ഗൂഗിൾ പേയിൽ ട്രാൻസാക്ഷനുകൾ നടത്തുമ്പോഴാവും ലഡുകൾ ലഭിക്കുക. മൊബൈൽ റീചാർജ് ചെയ്താലോ, പണം അയച്ചുകൊടുത്താലോ എല്ലാം ഇവ ലഭിക്കും. ഇത് കൂടാതെ അധികമുളള ലഡു ഒരാൾക്ക് ഗിഫ്റ്റ് ചെയ്യാനും, നമുക്കില്ലാത്തത് റിക്വസ്റ്റ് ചെയ്യാനും സാധിക്കും. ഇതിനകം […]Read More
കള്ളപ്പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് ബിജെപിയെന്ന് എം വി ഗോവിന്ദൻ
തൃശൂർ: കുഴൽപ്പണവും കള്ളപ്പണവും ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന പ്രധാനപ്പെട്ട പാർട്ടിയാണ് ബിജെപിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ഓഫീസുകളുടെ വെളിപ്പെടുത്തൽ ടിവി ചാനലിൽ കണ്ടു. സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അറിഞ്ഞാണ് ഈ പണം വന്നത് എന്നാണ് വെളിപ്പെടുത്തൽ. ഫലപ്രദമായി അന്വേഷണം നടക്കണം. പൊലീസ് അന്വേഷണം ഗവൺമെന്‍റ് സംവിധാനത്തിന്റെ ഭാഗമാണ്. കേസിന്റെ ഉള്ളടക്കങ്ങളിലേക്ക് പാർട്ടി പോയിട്ടില്ല. മൂന്നരക്കോടി […]Read More
കൊല്ലം: കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ സ്ഥാനത്തുനിന്ന് കോട്ടയിൽ രാജുവിനെ മാറ്റും. സിപിഐയ്ക്ക് ചെയർമാൻ സ്ഥാനം നൽകാനാണ് സിപിഐഎമ്മിൻറെ തീരുമാനം. പുറത്ത് വന്ന ആരോപണങ്ങളിൽ കാര്യമായ ചർച്ച വേണ്ടെന്നും ജില്ലാ സെക്രട്ടറി നിർദ്ദേശം നൽകി. വിഷയം നേതൃത്വം ഗൗരവകരമായി പരിശോധിക്കും. സിപിഐയ്ക്ക് ചെയർമാൻ സ്ഥാനം നൽകുന്നത് മുൻധാരണ പ്രകാരമെന്ന് വിശദീകരിക്കാനുമാണ് സിപിഐഎമ്മിൻറെ തീരുമാനം. കോട്ടയിൽ രാജുവിനെതിരെ നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരി നൽകിയ ലൈംഗിക ആരോപണ പരാതിയിൽ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. നഗരസഭ ചെയർമാൻ ലൈംഗിക ചുവയോടെ […]Read More
തിരുവനന്തപുരം: യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അര്‍ത്ഥത്തെ അന്വര്‍ത്ഥമാക്കുന്ന വ്യക്തിത്വമായി ജീവിതം കൊണ്ട് അദ്ദേഹം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും […]Read More
കൊടകര കുഴൽപ്പണക്കേസ്; വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷിനെതിരെ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ്
തൃശൂര്‍: കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെതിരെ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ആളാണ് തിരൂര്‍ സതീഷെന്ന് അനീഷ് കുമാര്‍ പറഞ്ഞു. അതിന്റെ പേരിലുള്ള വൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. സതീഷിനെ ഇപ്പോള്‍ സിപിഐഎം കുത്തിപ്പൊക്കിക്കൊണ്ട് വന്നതാണ്. പണം കിട്ടിയാല്‍ സതീഷ് എന്തും ചെയ്യുമെന്നും കെ കെ അനീഷ് കുമാര്‍ തൃശൂരില്‍ […]Read More
പല ഭാഷകളിൽ നിന്നായി അഞ്ച് സിനിമകളാണ് ദീപാവലി ആഘോഷത്തിനായി ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. തമിഴിൽ നിന്ന് ശിവകാർത്തികേയന്റെ ‘അമരൻ’, ജയം രവി ചിത്രം ‘ബ്രദർ’, കവിൻ നായകനായ ‘ബ്ലഡി ബെഗ്ഗർ’ എന്നീ സിനിമകൾ റിലീസായി. ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ‘ലക്കി ഭാസ്കർ’ തെലുങ്കിൽ നിന്ന് ദീപാവലി കളറാക്കാൻ എത്തിയപ്പോൾ കന്നടയിൽ നിന്ന് പ്രശാന്ത് നീലിന്റെ കഥയിലൊരുങ്ങിയ ആക്ഷൻ ചിത്രം ‘ബഗീര’യും പ്രേക്ഷകർക്ക് മുന്നിലെത്തി. മിക്ക സിനിമകൾക്കും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മേജർ […]Read More