Latest News

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് ജയത്തിന്റെ തിളക്കം കുറച്ചു: സണ്ണി ജോസഫ്

 മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് ജയത്തിന്റെ തിളക്കം കുറച്ചു: സണ്ണി ജോസഫ്

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് പാർട്ടിയുടെ വമ്പൻ വിജയത്തിന് മങ്ങലേൽപ്പിച്ചെന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷമാകും മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് കടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

“വൈകാതെ വെള്ള പുക ഉയരും. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ,” എന്നാണ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

സോണിയ ഗാന്ധിയുടെ വസതിയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും കേരളത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട നേതാക്കൾ അവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മല്ലികാർജുൻ ഖാർഗെ ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തുമെന്നും, അതിന് പിന്നാലെ അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യതയെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി ചർച്ച നീണ്ടുപോയത് പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് ഇടയാക്കിയെന്ന് ബെന്നി ബെഹനാൻ എംപിയും പ്രതികരിച്ചു. “കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. മുഖ്യമന്ത്രിയായി ആരെത്തിയാലും അത് അംഗീകരിക്കപ്പെടും. വെള്ള പുക ഉടൻ ഉയരും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, മുഖ്യമന്ത്രിയെ ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രാഹുൽ ഗാന്ധിയോട് അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.

വിഷയത്തിൽ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് ഡൽഹിയിൽ നിർണായക നീക്കങ്ങൾ വേഗത്തിലായത്. പ്രഖ്യാപനം ഇനി വൈകിക്കരുതെന്ന് അവർ രാഹുൽ ഗാന്ധിയോട് നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes