Latest News

പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം

 പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം അറിയാൻ കഴിയും.

രണ്ട് തവണ മാറ്റിവെച്ച ശേഷമാണ് പ്ലസ് വൺ ഫലം ഇന്ന് പ്രസിദ്ധീകരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് മേഖലയിലെ പരീക്ഷകൾ നിശ്ചിത സമയത്ത് നടത്താൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ സംഘടിപ്പിച്ചിരുന്നു.

പ്രത്യേക പരീക്ഷയുടെ മൂല്യനിർണയ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം നടത്താൻ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഫലം പ്രസിദ്ധീകരിച്ച ശേഷം വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ results.kite.kerala.gov.in, results.hse.kerala.gov.in എന്നിവ വഴി രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഫലം പരിശോധിക്കാനാകും.

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇന്ന് നിർണായക ദിനമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes