കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ചികിത്സയ്ക്കെത്തിയ ഒമ്പത് വയസുകാരന്റെ കുടുംബം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ആവശ്യമായ പരിശോധനകള്‍ നടത്താതെ ഗ്യാസിനുള്ള മരുന്ന് നല്കി തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നടക്കാന്‍ പോലും കഴിയാത്ത വിധം വേദന അനുഭവപ്പെട്ടിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷിക്കാനോ വിശദ പരിശോധനകള്‍ നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിടി സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ആവശ്യപ്പെട്ടിട്ടും അവ പരിഗണിച്ചില്ലെന്നും […]Read More
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് ഡയറക്ടർ പുറപ്പെടുവിച്ച ഡോ. വിനു തോമസിനെ തരംതാഴ്ത്തിയ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. പ്രൊഫസർ പദവിയിൽ നിന്ന് അസോസിയേറ്റ് പ്രൊഫസറായി തരംതാഴ്ത്തിയ നടപടിയാണ് അസാധുവാക്കിയത്. വിനു തോമസിനെ നിലവിലെ സ്ഥാനങ്ങളിൽ തുടരണെന്നും നിർദേശം നൽകി. ഐഎച്ച്ആർഡിയുടെ കീഴിലുള്ള എൻജിനീയറിങ് കോളേജിൽ പ്രിൻസിപ്പൽ ആയിരിക്കെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു അദ്ദേഹത്തെ പ്രൊഫസർ പദവിയിൽ നിന്ന് തരംതാഴ്ത്തിയത്. തുടർന്ന് എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ ഡീൻ, […]Read More
സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് അത്ലറ്റിക്സിൽ 100 മീറ്റർ മത്സരത്തിൽ കുട്ടികളുടെ കയ്യിലെ ടെതർ പൊട്ടി വിദ്യാർത്ഥികൾ മത്സരത്തിൽ നിന്ന്അയോഗ്യരാക്കപെട്ട തിൽ പരാതിയുമായി രക്ഷിതാക്കൾ. ടെതർ പൊട്ടിയ വിദ്യാർത്ഥികളെ ഫൈനലിൽ പ്രവേശിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. ഫിനിഷ് ലൈനിന്റെ സമീപത്ത് വെച്ചാണ് ടെതര്‍ പൊട്ടിയത്. സാധാരണ സ്കൂള്‍ ബാഗിന് ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ടെതര്‍ ആണ് സംഘാടകര്‍ നൽകിയതെന്നും ടെതര്‍ പൊട്ടിയ ആളുകളെയും ഫൈനലിന് പരിഗണിക്കണമെന്നും ഇത്രയും നിലവാരമില്ലാത്ത സാധനം ഉപയോഗിച്ച് അയോഗ്യരാക്കപ്പെടുന്നത് സങ്കടകരമായ കാര്യമാണെന്നും രക്ഷിതാവ് സാദിക്കലി പറഞ്ഞു.ടെതര്‍ പൊട്ടികഴിഞ്ഞാൽ പിന്നെ […]Read More
പത്തനംതിട്ട: ശബരിമലയിൽ നിന്ന് 200 പവനിലേറെ സ്വർണം കൊള്ളയടിച്ചുവെന്നു എസ്ഐടിയുടെ കണ്ടെത്തൽ. രേഖകൾ പ്രകാരം 1999ൽ ഉണ്ടായിരുന്നത് 258 പവൻ സ്വർണം. എന്നാൽ നിലവിൽ 36 പവൻ മാത്രമാണെന്ന് എസ്ഐടി കണ്ടെത്തി. ആന്ധ്രാ പ്രദേശ് കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം. ഉണ്ണിക്കൃഷ്ണൻ പോറ്റി രണ്ട് തവണ കൊണ്ടുപോയതിനു പിന്നാലെയാണ് കുറവ് കാണുന്നത്. അവിടെ വെച്ച് മുഴുവനായോ ചെറിയ പാളികളായോ അയ്യപ്പഭക്തർക്ക് കച്ചവടം നടന്നേക്കാമെന്ന നിഗമനമാണ് നിലവിലുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്ത് അറസ്റ്റിലേയ്ക്ക് നീങ്ങും. […]Read More
ദുബൈ: ആരോഗ്യ മേഖലയിൽ പുതിയ മാറ്റത്തിനൊരുങ്ങി യു എ ഇ. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ അതിവേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ ആശുപത്രികളിൽ എയർ ടാക്സികൾ ഇറങ്ങാൻ വേണ്ടി വെർട്ടിപോർട്ട് സ്ഥാപിക്കും. ക്ലീവ്ലാൻഡ് ക്ലിനിക് അബുദാബിയും ആർച്ചർ ഏവിയേഷൻ ഇൻകോർപ്പറേറ്റഡുമായി സഹകരിച്ച് ആണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ റോഡിലൂടെ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് വരുന്നതിന് മണിക്കൂറുകൾ വേണ്ടി വരും. എന്നാൽ ഹെലിപാഡ് സംവിധാനം ഉള്ള ഹോസ്പിറ്റലുകളിൽ മിനിറ്റുകൾl കൊണ്ട് രോഗിയെ എത്തിക്കാൻ സാധിക്കും. മാത്രവുമല്ല, അടിയന്തര സാഹചര്യങ്ങളിൽ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര്, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് […]Read More
സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. മരുന്ന് വിതരണം ചെയ്ത വകയിൽ 350.50 കോടി രൂപയാണ് കമ്പനികൾക്ക് നൽകാനുള്ളത്. ഒരു വർഷത്തേക്ക് മരുന്ന് വാങ്ങാൻ 1,000 കോടിക്ക് മുകളിലാണ് ആവശ്യമായി വരുന്നത്. എന്നാൽ സർക്കാർ ബജറ്റ് വിഹിതമായി നൽകുന്നത് വെറും 356.40 കോടി മാത്രമാണ്. അർബുദ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ, സൂപ്പർ സ്പെഷ്യാലിറ്റി മരുന്നുകൾ അങ്ങനെ 853 ഇനം മരുന്നുകളാണ് സർക്കാർ ആശുപത്രികളിലേക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ […]Read More
ന്യൂഡൽഹി : രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ ജലദോഷ മരുന്നുകൾ നിർദ്ദേശിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജസ്ഥാനിലും മധ്യപ്രദേശിലും സർക്കാർ ആശുപത്രികളിൽ നിന്ന് നൽകിയ ചുമ മരുന്ന് കഴിച്ചു കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ വിതരണം ചെയ്യരുതെന്നും ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ മരുന്ന് നൽകാവൂ എന്ന് നിർദ്ദേശത്തിൽ പറയുന്നു. മരുന്ന് ഇതര രീതികള്‍ ആയിരിക്കണം രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക […]Read More
മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു.വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. . രോഗം ബാധിച്ച മൂന്നുപേരും നാലു ദിവസം മുമ്പാണ് ഉത്തര്‍ പ്രദേശില്‍ നിന്നും എത്തിയവരാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനവും വീടുകൾ കയറി ബോധവത്ക്കരണവും ആരംഭിച്ചു. അമ്പലപ്പടി, പുല്ലൂര്‍, ഗവ. വിഎംസി സ്കൂള്‍ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കല്‍ ഭാഗങ്ങളിലെ വീടുകളില്‍ മ്പാട്, തിരുവാലി, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗവ. ആശുപത്രികളിൽ നിന്നുള്ള ഹെൽത്ത് […]Read More
Recent Posts
- അൻസിബയുടെ ആരോപണം: അന്വേഷണം പൊലീസ് നടത്തട്ടെ, കമ്മിഷണർ ആരെയും പറ്റിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല
- കള്ളാടി ദുരന്തം: വിക്രം റാണയ്ക്കായി ഇന്നും തെരച്ചിൽ; മരണസംഖ്യ 7 ആയി
- കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരണസംഖ്യ ഏഴായി; ഇനി ഒരാൾക്കായി തിരച്ചിൽ തുടരുന്നു
- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, വയനാട്ടിൽ ക്യാമ്പുകളുള്ള സ്കൂളുകൾക്ക് അവധി
- കള്ളാടി ദുരന്തം: തുരങ്കപാതയുടെ ഭാവി നിർണയിക്കുക വിദഗ്ധ സമിതി റിപ്പോർട്ട്

