തിരുവനന്തപുരം: യുവാവിനെയും യുവതിയേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മിത്രനികേതൻ സ്വദേശികളായ ഷിബിനും (35) അർച്ചന(32)യുമാണ് മരിച്ചത്.വെള്ളാണിക്കല്ലിലെ റബ്ബർ തോട്ടത്തിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് സംശയം. മൃതദ്ദേഹത്തിൽ നിന്ന് യുവാവിൻ്റെ തിരിച്ചറിയൽ രേഖ ലഭിച്ചിട്ടുണ്ട്Read More
തിരുവനന്തപുരം: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ കുത്തനെ ഉയർന്ന വിലക്കെതിരെ സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്. മെയ് 6ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്നും എറണാകുളംയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 3085 രൂപയായി. കൊൽക്കത്തയിൽ 3355 രൂപയും ചെന്നൈയിൽ 3259 രൂപയുമാണ് പുതിയ നിരക്ക്. അഞ്ച് കിലോ മിനി സിലിണ്ടറുകളുടെ വിലയും […]Read More
ഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചതിനെതിരെ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വാണിജ്യ സിലിണ്ടറുകൾക്ക് 993 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് “തെരഞ്ഞെടുപ്പ് ബിൽ” ആണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതോടെ ജനങ്ങൾക്ക് മേൽ അധിക സാമ്പത്തികഭാരം ചുമത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 81 ശതമാനം വരെ വിലവർധന ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. ചായക്കടകൾ, ചെറിയ ഹോട്ടലുകൾ, പ്രാദേശിക ഭക്ഷണശാലകൾ തുടങ്ങി ചെറുകിട വ്യാപാരികളെ നേരിട്ട് […]Read More
അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎഇ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര പാടില്ലെന്നാണ് യുഎഇ സർക്കാർ പൗരന്മാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഈ രാജ്യങ്ങളിലുള്ള പൗരന്മാർ ഉടൻ തന്നെ യുഎഇയിലേക്ക് തിരികെ മടങ്ങണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാർ +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുൻകരുതലിൻ്റെ ഭാഗമായാണ് ഈ […]Read More
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത് പശ്ചിം എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് നാളെ റീ പോളിങ്. മഗ്രഹത് പശ്ചിമിലെ 11 പോളിങ് സ്‌റ്റേഷനിലും ഡയമണ്ട് ഹാര്‍ബറിലെ നാല് പോളിങ് സ്‌റ്റേഷനുകളിലുമാണ് നാളെ റീപോളിങ് നടക്കുക. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരിക്കും പോളിങ് സമയം. ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.77 മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 15 ബൂത്തുകളിലാണ് റീപോളിങ്ങിന് അനുമതി […]Read More

