തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണ പദ്ധതി സ്ഥാപിക്കുന്നതിനായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിലല്ല, രാജ്യത്തെ മറ്റെവിടെയും നിലവിൽ കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന പദ്ധതിയില്ലെന്ന് കമ്പനി വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്. കമ്പനിക്ക് നിലവിൽ കപ്പൽ നിർമാണ മേഖലയുമായി ബന്ധപ്പെട്ട പുതിയ നിക്ഷേപ പദ്ധതികളൊന്നും പരിഗണനയിലില്ലെന്നും […]Read More
കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സർക്കാർ നടപ്പിലാക്കുന്ന വ്യാപക ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ പിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് വിജയ് പിന്തുണ അറിയിച്ചത്. ലഹരി ഉപയോഗവും കടത്തും തടയുന്നതിനായി കേരള പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പൂർണ പിന്തുണ നൽകുമെന്ന് വിജയ് വ്യക്തമാക്കി. ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചിയിലെത്തുമെന്നും […]Read More
കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ടി. വീണയുടെ പിണറായിയിലെ ഭൂമിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഇന്നലെ രാവിലെയായിരുന്നു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഭൂമിയുടെ ആധാരരേഖകളുമായി എത്തിയ ഇഡി സംഘം വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. ടി. വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് ഭൂമിയും വീടിന് സമീപത്തുള്ള മറ്റ് സ്ഥലങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു. പരിശോധനയ്ക്കിടെ ഭൂമിയുമായി ബന്ധപ്പെട്ട നികുതി രേഖകളും മറ്റ് വിവരങ്ങളും ഇഡി ശേഖരിച്ചതായാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ […]Read More
ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് അടുത്ത അനുയായികൾ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രിപ്ലിക്കേൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെന്നൈ പോലീസ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു. […]Read More
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി ഇഡി. സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടി.യുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കുന്ന ഘട്ടത്തിലാണ് അന്വേഷണ സംഘം. എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട അന്തിമ നിയമനടപടികൾ ഇനിയും പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ, കൂടുതൽ ജാഗ്രതയോടെയാണ് ഇഡിയുടെ മുന്നേറ്റം. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികൾക്ക് ഡൽഹി, കേരള ഹൈക്കോടതികളിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നാൽ കേസിന്റെ ഭാവിയെ തന്നെ അത് ബാധിക്കുമെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. അതിനാൽ നിയമപരമായ പിഴവുകൾക്ക് ഇടനൽകാതെ […]Read More
ചെന്നൈ: നടൻ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം. താൻ കക്ഷി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്നും, നിലവിൽ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സൂര്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സൂര്യ ആരാധക സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഉയർന്ന ചില പരാമർശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. “കാലവും സാഹചര്യവും അനുകൂലമായാൽ സൂര്യയെ തടയാനാവില്ല”, “അദ്ദേഹം ജനനായകനായി ഉയരും” തുടങ്ങിയ പ്രസ്താവനകൾ യോഗത്തിൽ ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, നടൻ വിജയിക്ക് […]Read More
ചെന്നൈ: തമിഴ്നാട്ടിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി തമിഴക വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. നിലവിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിച്ച് വിശാല സഖ്യരൂപീകരണത്തിന് തുടക്കമിടാനുള്ള ആലോചനകളാണ് ടിവികെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പിന്തുണ നൽകുന്ന പാർട്ടികളുടെ യോഗം മറ്റന്നാൾ ചേരുമെന്ന് ടിവികെ നേതൃത്വം അറിയിച്ചു. ആദ്യഘട്ട ചർച്ചകളുടെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും നേതാവ് ആധവ് അർജുനയും വിസികെ അധ്യക്ഷൻ തിരുമാവളവനെ സന്ദർശിച്ച് […]Read More
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിലെ ആദ്യ വലിയ മന്ത്രിസഭാ പുനഃസംഘടന അടുത്ത ആഴ്ച നടന്നേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ദേശീയ രാഷ്ട്രീയത്തിൽ നിർണായക ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് തലസ്ഥാനമായ ഡൽഹിയിൽ ഇതിനോടനുബന്ധിച്ച രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ അഭ്യൂഹങ്ങൾക്ക് കരുത്തേകിയത്. സാധാരണ ഔപചാരിക കൂടിക്കാഴ്ച എന്നതിലുപരി, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ആലോചനകളുടെ ഭാഗമായിരിക്കാം ഈ സന്ദർശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മന്ത്രിസഭയിൽ […]Read More
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരിട്ട് കക്ഷി ചേരാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച അക്ഷേപം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം. കേസിൽ നിലവിലെ പ്രോസിക്യൂഷൻ നിലപാടിനെതിരെ പൊലീസ് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മ്യൂസിയം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിറ്റി പൊലീസ് കമ്മിഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. ഹരീഷ് കുമാറിന് അനുവദിച്ച ജാമ്യം […]Read More
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാരിനെതിരെ കടുത്ത നിലപാടുമായി തമിഴ്നാട്ടിലെ ടിവികെ സർക്കാർ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങളെ അനുവദിക്കില്ലെന്നും, നിലവിലെ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ വ്യക്തമാക്കി. തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായ യാതൊരു നീക്കവും അംഗീകരിക്കില്ലെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ നിലപാടിൽ മാറ്റമില്ലെന്നും സർക്കാർ ആവർത്തിച്ചു. നിയമസഭാ സമ്മേളനം പരമ്പരാഗത രീതിയിൽ […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

