തിരുവനന്തപുരം: സിപിഎം എന്നും വിശ്വാസികൾക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നലെയും ഇന്നും നാളെയും അത് അങ്ങനെയായിരിക്കും. എൻഎസ്എസ് മാത്രമല്ല വിവിധ വിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നത് നയത്തിനുള്ള അംഗീകാരമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. യുവതീപ്രവേശന കാലത്തെ നിലപാടിനോട് ഇനി പഴയ കാലം തുറക്കേണ്ടതില്ലെന്നായിരുന്നു മറുപടി. യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്നും ഇടത് മുന്നണിക്ക് യുഡിഎഫിലെ ഒരു കക്ഷിയെയും ആവശ്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് […]Read More
തിരുവനന്തപുരം: സൈബർ ആക്രമണ കേസിൽ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് സല്യൂട്ട് അടിച്ച് സിപിഎം നേതാവ് കെ ജെ ഷൈൻ. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷമെന്നായിരുന്നു ഷൈനിന്റെ പ്രതികരണം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം. പോരാട്ടം തുടരും . ഗൂഢാലോചന ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ എന്നും കെ ജെ ഷൈൻ പറഞ്ഞു അതേ സമയം സൈബർ ആക്രമണ കേസിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം. ഷാജഹാനെ കുരുക്ക് മുറുക്കുകയാണ് പൊലീസ്. കെ.എൻ. ഉണ്ണികൃഷ്ണൻ […]Read More
കൽപറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി. 63 ലക്ഷം രൂപയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ കെപിസിസി തിരിച്ചടച്ചത്. എന്‍ എം വിജയന്റെ ബാങ്കിലെ കടബാധ്യത അടച്ചുതീര്‍ക്കാമെന്ന വാഗ്ദാനം പാലിച്ചില്ല എന്ന് കാട്ടി കുടുംബം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. സെപ്തംബര്‍ 30ന് മുമ്പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടി 40 ലക്ഷത്തോളം രൂപമാണ് വിജയന് […]Read More
പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിലെത്തി. വിവാദമുണ്ടായശേഷം ആദ്യമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് വരുന്നത്. ഓഗസ്റ്റ് 17 നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടു നിന്നും പോയത്. രാഹുൽ ഇന്ന് 10.30ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് അടൂരിലെ വീട്ടില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് യാത്ര തിരിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടില്‍ രാഹുല്‍ സന്ദര്‍ശിച്ചു. രാഹുലിൻ്റെ സന്ദർശനം പ്രമാണിച്ച് മണ്ഡലത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ എംഎൽഎ ഓഫീസിൽ വന്നാൽ തടയുമെന്ന് ബിജെപി, […]Read More
തിരുവനന്തപുരം:കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടി വെക്കണമെന്ന ആവശ്യവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തന്‍ കേല്‍ക്കര്‍ ഐഎഎസ്. സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക (SIR) പരിഷ്കരണം ഉടൻ നടപ്പാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന്, അത് നീട്ടണമെന്ന നിലപാടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് ഓഫീസർ കത്ത് നൽകി. സമാന ആവശ്യം കഴിഞ്ഞ ദിവസം വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രധാന രാഷ്ട്രീയപ്പാർട്ടികൾ ഉന്നയിച്ചിരുന്നു. സംസ്ഥാന […]Read More
ആഗോള അയ്യപ്പസംഗമം ലോകവിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. മൂവായിരം പേര് പങ്കെടുക്കേണ്ട പരിപാടിയിൽ 4600 പേര് പങ്കെടുക്കുകയും ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ AI ആണെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു. മറിച്ചുള്ളത് കള്ളപ്രചാരണമാണ്. ശബരിമലയിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങളിൽ എത്തിയില്ലെങ്കിലും ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിജയമാക്കാൻ സർക്കാരിനു കഴിഞ്ഞു. ഒരേവേദിയിൽ എസ്എൻഡിപി യോഗത്തെയും എൻഎസ്എസിനെയും അണിനിരത്താനായത് നേട്ടമായി കാണുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നാം നമ്പർ […]Read More
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നും ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്നുമുള്ള നടന് രമേശ് പിഷാരടിയുടെ പ്രതികരണത്തിനെതിരെ വനിതാ നേതാവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്.രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് തല ഉയര്‍ത്തി നടക്കാമായിരുന്നു. ഇപ്പോള്‍ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊതുസമൂഹത്തിന് മുന്നില്‍ തല ഉയർത്തി നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അഭിനയം രാഷ്ട്രീയമാക്കുന്നവർക്ക് ഒന്നും പ്രശ്നമല്ല. രാഷ്ട്രീയം സേവനമാക്കുന്നവർക്ക് പൊതുസമൂഹത്തെ […]Read More
ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശബരിമലയിലെ സ്വർണപ്പാളി അറ്റകുറ്റപണിക്കായി കൊണ്ടുപോയ സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. തുടർന്ന് സഭയിൽ വാഗ്വോദങ്ങളുണ്ടാവുകയും പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അടിയന്തര പ്രമേയം അംഗീകരിക്കാൻ ആകില്ലെന്ന് സ്പീക്കർ അറിയിച്ചു. എന്നാൽ ഹെക്കോടതി വളരെ കൃത്യമായി ഇക്കാര്യത്തിൽ അഭിപ്രായം പറയുകയും അന്വേഷണത്തിന് ഉത്തരവിടുകയും ഗൗരവത്ഹയോടെ കണ്ട വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി […]Read More
ന്യൂഡല്‍ഹി: വോട്ടുകൊള്ള ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ലോക്സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്.രാഹുൽ ഗാന്ധി പറഞ്ഞത് പോലെ പൊതുജനങ്ങൾക്ക് ആർക്കും തന്നെ ഓൺലൈനായി വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിയുടെ ഭാഗം കേള്‍ക്കും. ഇതാണ് നടപടി എന്നും കമ്മിഷന് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ 2023-ല്‍ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ചില […]Read More
വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പത്രസമ്മേളനം തുടങ്ങിയത്. അത് വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ പറഞ്ഞു.ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ സമാപനച്ചടങ്ങിൽ വെച്ചാണ് അദ്ദേഹം ‘ഹൈഡ്രജൻ ബോംബ്’ പൊട്ടിക്കുമെന്ന് […]Read More
Recent Posts
- ചോദ്യപേപ്പർ ചോർച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുനഃപരീക്ഷ പിന്നീട്
- മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് ജയത്തിന്റെ തിളക്കം കുറച്ചു: സണ്ണി ജോസഫ്
- “ജനങ്ങളെ വേര്‍തിരിക്കുന്ന സനാതന ധര്‍മം ഇല്ലാതാക്കണം”; ഉദയനിധി സ്റ്റാലിന്
- റെക്കോർഡ് തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 95.55 രൂപയായി
- ജെഫ്രി എപ്സ്റ്റീന്റെ കൊളംബിയൻ സന്ദർശന വിവരങ്ങൾ പുറത്തുവിടാൻ കോടതി ഉത്തരവ്

