Latest News

Month: July 2026

Kerala

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ കോടതി, സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി തീർപ്പാക്കി. അഭിഭാഷകനായ ജോജോ ജോസാണ് കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായത് ആസൂത്രിത ആക്രമണമാണെന്നും സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരില്ലെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ […]Read More

Kerala Weather

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തം; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് വീണ്ടും ശക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിലും പസഫിക് സമുദ്ര മേഖലയിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളും അറബിക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും കേരളത്തിൽ മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായി കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി. ഇന്നും നാളെയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് […]Read More

Gadgets

റൊണാൾഡോയുടെ റെക്കോർഡ് ഗോൾ, റാമോസിന്റെ അവസാന നിമിഷ മാജിക്; ക്രൊയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ

ടൊറന്റോ: ഫിഫ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ ക്രൊയേഷ്യയെ 2-1ന് കീഴടക്കി പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. അവസാന നിമിഷം വരെ ഫലം പ്രവചിക്കാൻ കഴിയാത്ത പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് ഗോളും പകരക്കാരനായ ഗോൺസാലോ റാമോസിന്റെ ഇൻജുറി ടൈം വിജയഗോളുമാണ് പോർച്ചുഗലിനെ രക്ഷിച്ചത്. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ കളിയുടെ സ്വഭാവം പൂർണമായും മാറി. 53-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ മനോഹരമായ ഹെഡറിലൂടെ ക്രൊയേഷ്യയാണ് ആദ്യം ലീഡെടുത്തത്. ബോക്സിനുള്ളിലേക്ക് വന്ന പന്ത് കൃത്യമായി വലയിലെത്തിച്ച […]Read More

Kerala

അൻസിബ വീണ്ടും കോടതിയിൽ; ലക്ഷ്മി പ്രിയയ്ക്കും ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തതിൽ ഹർജി

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മി പ്രിയയ്ക്കും നടി ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തതിനെതിരെ അൻസിബ കോടതിയെ സമീപിച്ചു. ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന പരാതിയിലാണ് നടപടി ആവശ്യപ്പെട്ട് അൻസിബ ഹർജി നൽകിയത്. പരാതി ലഭിച്ചിട്ടും പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നാണ് അൻസിബയുടെ ആരോപണം. ഇതോടെയാണ് നിയമനടപടിക്കായി കോടതി സമീപിച്ചത്. ഇതിനിടെ, നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുക്കാൻ കഴിയില്ലെന്ന പൊലീസ് റിപ്പോർട്ട് […]Read More

sports

ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് പോർച്ചുഗൽ-ക്രൊയേഷ്യ പോരാട്ടം; റൊണാൾഡോയും മോഡ്രിച്ചും നേർക്കുനേർ

ടൊറന്റോ: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന പോരാട്ടമാണ് പോർച്ചുഗലും ക്രൊയേഷ്യയും തമ്മിൽ നടക്കുന്നത്. ടൊറന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും നേർക്കുനേർ എത്തുമ്പോൾ ലോക ഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങളുടെ ഭാവിയും ചർച്ചയാകുകയാണ്. റയൽ മാഡ്രിഡിൽ വർഷങ്ങളോളം ഒരുമിച്ച് കളിച്ച് നിരവധി കിരീടങ്ങൾ നേടിയ ഇരുവരും ഇപ്പോൾ തങ്ങളുടെ ദേശീയ ടീമുകൾക്കായി ലോകകപ്പ് സ്വപ്നം നിലനിർത്താനുള്ള പോരാട്ടത്തിലാണ്. എന്നാൽ ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത, പരാജയപ്പെടുന്ന ടീമിനൊപ്പം ഈ രണ്ട് […]Read More

Kerala

ഭൂട്ടാൻ കാർ കടത്ത് കേസ്: ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യും; കൂടുതൽ

കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. നടന്റെ പേരിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയ കൂടുതൽ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘം നീക്കം ശക്തമാക്കിയിരിക്കുന്നത്. ദുൽഖറിന്റെ പേരിൽ മറ്റ് വാഹനങ്ങളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ വാഹനങ്ങൾ നിലവിൽ എവിടെയാണെന്നും അവയുടെ രജിസ്ട്രേഷൻ, നികുതി രേഖകൾ എന്നിവയും വിശദമായി പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കസ്റ്റംസ് പരിശോധന തുടരുകയാണ്. നേരത്തെ ദുൽഖറിനെ […]Read More

National Politics

തമിഴ്നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റ്; സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് അടുത്ത അനുയായികൾ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രിപ്ലിക്കേൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെന്നൈ പോലീസ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു. […]Read More

Kerala

നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു; ലിറ്ററിന് 5 രൂപ വരെ

ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു. കമ്പനിയുടെ കീഴിലുള്ള പെട്രോൾ പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവന്നതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞ സാഹചര്യത്തിലാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. രണ്ട് വർഷത്തിനിടെ രാജ്യത്ത് ഒരു എണ്ണക്കമ്പനി റീട്ടെയിൽ ഇന്ധനവില കുറയ്ക്കുന്നത് ഇതാദ്യമായാണ്. രാജ്യത്താകെയുള്ള നയാര എനർജിയുടെ ഏഴായിരത്തിലധികം പെട്രോൾ പമ്പുകളിൽ പുതുക്കിയ […]Read More

Kerala Weather

വടക്കൻ ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ തീവ്രത വർധിക്കുമെന്ന പ്രവചനത്തെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇരു ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. അതേസമയം ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഈ ജില്ലകളിൽ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes