Latest News

Month: September 2024

Gadgets

തൃശൂരിൽ കാർ തടഞ്ഞ് സ്വർണാഭരണങ്ങൾ കവർന്നു തൃശൂർ: വഴുക്കുംപാറയിൽ രണ്ടരക്കിലോ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. കാർ തടഞ്ഞ് വച്ചായിരുന്നു കവർച്ച. തൃശൂർ കിഴക്കേകോട്ട നടക്കിലാൻ അരുൺ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കോയമ്പത്തൂരിൽ നിന്നും ആഭരണവുമായി വന്ന ഇവരെ മർദ്ദിച്ച് അക്രമി സംഘം സ്വർണം കവരുകയായിരുന്നുവെന്നാണ് പരാതി. കുതിരാന് സമീപം വഴുക്കുംപാറയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സംഘം തടഞ്ഞശേഷം ഇരുവരേയും അവരുടെ കാറിൽ കയറ്റിക്കൊണ്ടുപോയെന്നും കുട്ടനെല്ലൂർ ഭാഗത്തെത്തിയപ്പോൾ അരുൺ സണ്ണിയെ ഇറക്കിവിട്ടെന്നും സുഹൃത്തുമായി സംഘം കടന്നെന്നും പരാതിയിൽ പറഞ്ഞു. […]Read More

Gadgets

വാര്‍ഡ് വിഭജന മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ മാസം 24 ന്; വാര്‍ഡുകളും വീട്ടു

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം 24 ന് പുറത്തിറങ്ങും. ആകെ 15,962 വാർഡുകള്‍ ഉണ്ടായിരുന്നത് 17,337 ആയി ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകള്‍ 2267 ആകും. ജില്ല പഞ്ചായത്തുകളില്‍ 15 ഡിവിഷനുകളും കൂടും. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം വാര്‍ഡുകളും വീട്ടു നമ്ബറും മാറും.941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാകും കൂടുന്നത്. വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുള്ള കരട് ഒക്ടോബറില്‍ […]Read More

Gadgets

പി.വി അൻവര്‍ ഉന്നയിച്ച ആരോപണത്തിൽ എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാര്‍ശ

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബ്.പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്ബാദനം അടക്കമുള്ള ആരോപണങ്ങളിലാണ് നടപടി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്ബാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശിപാർശ നൽകിയത്. പി.വി അൻവറിന്റെ പരാതിയില്‍ എം.ആർ അജിത് കുമാറിന്റെ മൊഴി ഉടൻ എടുക്കും.മൊഴിയെടുപ്പിന് സാധ്യമായ ദിവസവും സമയവും അറിയിക്കാൻ ഡിജിപി, എഡിജിപിക്ക് കത്ത് […]Read More

Gadgets

‘ ബന്ധുക്കാര് വന്നിരിക്കുന്നു എന്ന ചിത്രമുണ്ടാക്കാന്‍ ശ്രമം, തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു’

തിരുവനന്തപുരം : ആര്‍എസ്‌എസ്-സിപിഎം ബന്ധമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും എല്ലാക്കാലത്തും ആര്‍എസ്‌എസിനെ പ്രതിരോധിച്ചാണ് ശീലമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.തങ്ങള്‍ക്ക് ആര്‍എസ്‌എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ആര്‍എസ്‌എസ് നേതാക്കളെ കണ്ടത് വിവാദമായതിനെത്തുടര്‍ന്ന് ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം എഡിജിപിയെപ്പറ്റി മുഖ്യമന്ത്രി പ്രസംഗത്തില്‍ ഒന്നും പറഞ്ഞതും ഇല്ല.”ഇതാ നാടിന്റെ മുന്നില്‍ ആര്‍എസ്‌എസിന്റെ ബന്ധുക്കാര് വന്നിരിക്കുന്നു എന്നൊരു ചിത്രമുണ്ടാക്കാമെന്ന് ഒരു വ്യാമോഹവും വേണ്ട. ഞങ്ങളത് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു” എന്നും അദ്ദേഹം പറഞ്ഞു. വിട്ടുവീഴ്ചയില്ലാതെ വര്‍ഗീതയക്കെതിരെ പോരാടിയ ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും […]Read More

Gadgets

എല്ലാവര്‍ക്കും ചരിത്രവും പാരമ്പര്യവുമുണ്ട്,ആര്‍എസ്എസിന് മാത്രമല്ല: രാഹുല്‍ ഗാന്ധി

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ കടന്ന് ആക്രമിച്ച് രംഗത്ത്. എല്ലാവര്‍ക്കും ചരിത്രവും പാരമ്പര്യവും ഉണ്ടെന്നും നിങ്ങള്‍ പഞ്ചാബില്‍ നിന്നോ ഹരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ആകട്ടെയെന്നും രാഹുല്‍ഗാന്ധി. ആര്‍എസ്എസിന് ഇന്ത്യയുടെ ബഹുസ്വരതയെ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും രാഹുല്‍.ആര്‍എസ്എസ് പറയുന്നത് ചില സംസ്ഥാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ താഴ്ന്നതാണെന്നാണ് വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനിടയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.ചില മതങ്ങള്‍ മറ്റു മതത്തേക്കാള്‍ താഴെയാണ്, ഭാഷകള്‍ മറ്റു ഭാഷയെക്കാള്‍ താഴ്ന്നതാണെന്നും ആര്‍എസ്എസ് പറയുന്നു. ആര്‍എസ്എസ് ധാരണ തിരുത്താന്‍ പോളിംഗ് ബൂത്തിലോ ആകുമെന്ന് അദ്ദേഹം […]Read More

Gadgets

ഒളിമ്പിക് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരാർത്ഥി

ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരാർത്ഥിയായി ഒളിമ്പിക് ഗുസ്തി താരം വിനേഷ് ഫോഗട്ട് എത്തിയതോടെ മത്സരം ഇനി തീപാറുമെന്നു ഉറപ്പായി കഴിഞ്ഞു. ബി ജെ പിക്കുള്ള തിരിച്ചടിയാണ് വിനേഷ് ഫോഗട്ടിന്റെ രാഷ്ട്രീയ പ്രവേശനം. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളോടു ബിജെപി കാണിച്ച അനീതി വലിയ ചർച്ചയായിരുന്നു. അതിനുള്ള ഒരു തിരിച്ചടി തന്നെയാണ് വിനീഷിന്റെ കോൺഗ്രെസിലേക്കുള്ള പ്രവേശനം. തങ്ങൾ തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ബി.ജെ.പി. ഒഴികെയുള്ള എല്ലാ പാർട്ടികളും പിന്തുണയുമായി എത്തിയെന്നും […]Read More

Gadgets

തിരുനെല്‍വേലില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തി; മൃതദേഹം വാഷിംഗ് മെഷീനില്‍

ദാരുണ സംഭവം അരങ്ങേറി തിരുനെല്‍വേലി. മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ചു. തിരുനെല്‍വേലി സ്വദേശികളായ വിഘ്നേഷ് -രമ്യ ദമ്പതികളുടെ മകന്‍ സഞ്ജയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അയല്‍ക്കാരിയായ തങ്കമ്മാളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാകുകയായിരുന്നു തുടര്‍ന്നുനടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ വാഷിംഗ് മെഷീനുള്ളിലായിരുന്നു. പരിശോധനക്കിടയില്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംശയം തോന്നിയ പോലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. കൊലപാതകത്തിന്റെ […]Read More

Gadgets

പി.കെ.ശശിക്കെതിരേ നടപടി; വിമര്‍ശനവുമായി എം.വി.ഗോവിന്ദന്‍

പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട പി.കെ.ശശിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ശശിക്കെതിരേ നടപടിയെടുത്തത് നീചമായ പ്രവൃത്തിക്കെന്ന് ഗോവിന്ദന്‍. ശശി സാമ്പത്തിക ക്രമക്കേട് മാത്രമല്ല നടത്തിയത്. കള്ളുകേസിലും സ്ത്രീപീഡനക്കേസിലും പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ സുരേഷ് ബാബുവിനെ പ്രതിയാക്കാന്‍ ശശി ശ്രമിച്ചു. ഇതിനായി ഗൂഢാലോചന നടത്തിയതായി തെളിഞ്ഞുവെന്നും എംവി ഗോവിന്ദന്‍. ചില നേതാക്കളുടെ കോക്കസായി നില്‍ക്കാമെന്ന് ആരും കരുതേണ്ട. വ്യക്തിക്ക് നേതാവ് എന്ന പദവി ലഭിക്കുന്നതു പാര്‍ട്ടിയില്‍ നിന്നാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.Read More

Gadgets

സൗദി അറേബ്യയില്‍ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മൂന്ന് പൗരന്മാരുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി സൗദി അറേബ്യ. തീവ്രവാദ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച മൂന്ന് പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ആഭ്യന്തര മന്ത്രാലയം ത്വലാല്‍ ബിന്‍ അലി, മജ്ദി ബിന്‍ മുഹമ്മദ്, റാഇദ് ബിന്‍ ആമിര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയതായാണ് മന്ത്രാലയം അറിയിച്ചത്. തീവ്രവാദ സംഘടനയുമായി ആശയവിനിമയം നടത്തുകയും സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തതുമായി തെളിയുകയായിരുന്നു.സമൂഹത്തിന്റെ സ്ഥിരതയെയും സുരക്ഷയെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ […]Read More

Gadgets

ഐഫോൺ 16 : ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

ഐഫോണ്‍ 16 പ്രോ മോഡലിന് 1,19,900 രൂപ മുതലാണ് വില. 256 ജിബി വേരിയന്റിന് 1,29,990 രൂപയും 512 ജിബി വേരിയന്റിന് 1,49,900 രൂപയും 1ടിബി വേരിയന്റിന് 1,69,900 രൂപയുമാണ് ഇന്ത്യന്‍ വിപണിയിലെ വില. ഐഫോണ്‍ പ്രോ മാക്‌സിനാവട്ടെ, 256 ജിബിയുടെ അടിസ്ഥാന വേരിയന്റിന് 1,44,900 രൂപയാണ്. 512 ജിബി സ്റ്റോറേജാവുമ്പോള്‍ വില 1,64,900 രൂപയായി ഉയരും. 1 ടിബി സ്റ്റോറേജന് 1,84,900 രൂപ നഷകണം.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes