തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം അറിയാൻ കഴിയും. രണ്ട് തവണ മാറ്റിവെച്ച ശേഷമാണ് പ്ലസ് വൺ ഫലം ഇന്ന് പ്രസിദ്ധീകരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് മേഖലയിലെ പരീക്ഷകൾ നിശ്ചിത സമയത്ത് നടത്താൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ സംഘടിപ്പിച്ചിരുന്നു. പ്രത്യേക പരീക്ഷയുടെ മൂല്യനിർണയ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം നടത്താൻ […]Read More
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം 2026 പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലത്തിലെ മാർക്കുകൾ കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച ശേഷമാകും ഫലം പ്രസിദ്ധീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം ഇന്നലെ രാത്രിയോടെയാണ് പുറത്തുവന്നത്. ഇതോടെ പുതുക്കിയ മാർക്ക് വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി നിരവധി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. വിദ്യാർഥികളുടെ ആശങ്ക പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി […]Read More
തിരുവനന്തപുരം: ഗൾഫ് മേഖലയിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാർച്ച് 5ന് നടത്താനിരുന്ന എസ്എസ്എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർസെക്കന്ററി പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. യുദ്ധസമാന സാഹചര്യം കാരണം പരീക്ഷാ സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് സമയത്ത് എത്താൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ഉപരിപഠന സാധ്യതകൾക്ക് ബാധകമാകാത്ത രീതിയിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി […]Read More
തിരുവനന്തപുരം: വിവിധ വിഭാഗങ്ങളിൽ സ്കൂളുകൾക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സി.എം. എവര്‍റോളിങ് ട്രോഫി നൽകുന്നത് പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രീപ്രൈമറിയിൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കുന്ന സ്കൂൾ, ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷയ്ക്കിരുത്തുന്ന സ്കൂൾ, പ്ലസ് ടു പരീക്ഷയ്ക്കിരുത്തുന്ന സ്കൂൾ എന്നീ വിഭാഗങ്ങൾക്കാണ് ട്രോഫി നൽകുന്നത് പരിഗണിക്കുന്നത്. എയ്ഡഡ് സ്കൂൾ മാനേജർമാർ അധ്യാപകരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വീട്ടുജോലികൾക്കും അധ്യാപകർ പോകേണ്ട അവസ്ഥ നിലനിൽക്കുന്നുവെന്നും, വിവിധ പ്രശ്നങ്ങൾ നേരിടുന്ന അധ്യാപകരുടെ പ്രശ്നങ്ങൾ […]Read More
ദുബൈ: 2025–26 അധ്യയന വർഷത്തേക്കുള്ള പുതിയ ഹാജർ നിയമങ്ങൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഇത് വിദ്യാർത്ഥികളിൽ കർശനമാക്കുകയും വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാണ്. വ്യക്തമായ കാരണങ്ങൾ കാണിക്കാതെ ഹാജരാകാതിരുന്നാൽ വിദ്യാർത്ഥികളുടെമേൽ അച്ചടക്ക നടപടി ഉണ്ടാകും. ഒരു ദിവസം ഹാജരാകാതിരുന്നാൽ ആദ്യഘട്ടമായി മുന്നറിയിപ്പ് നൽകും. ഒരു വിദ്യാർത്ഥി ഒരു അധ്യയന വർഷത്തിൽ 15 ദിവസങ്ങൾ ഇങ്ങനെ ഹാജാരാകാതിരുന്നാൽ തുടർ നടപടികളിലേക്ക് പോകും. ഹാജരാകാതിരിക്കുന്ന വിദ്യാർത്ഥിയുടെ ഫയലും അവരുടെ രക്ഷിതാവിനെയും ബന്ധപ്പെട്ട അധികാരികൾക്കും കുട്ടികളുടെ സംരക്ഷണ […]Read More
യുവജനങ്ങൾ സമൂഹത്തിലെ തിന്മകളെതിരായി പൊതു ശബ്ദങ്ങളായി മാറണമെന്ന് റവ. ഫാ. ടിന്റു ജോർജ് ആഹ്വാനം ചെയ്തു. ലഹരി ഉപയോഗം അപ്രത്യക്ഷമായ രീതിയിൽ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന സാഹചര്യത്തിൽ, യുവതലമുറ അതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നും, സഭയും സമൂഹവും ചേർന്ന് ദൈർഘ്യമുള്ള പ്രചാരണങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോൺട്രീ സെന്റ് ജോൺസ് സി.എസ്.ഐ. ഇടവകയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു റവ. ഫാ. ടിന്റു ജോർജ്. ഇടവക ശുശ്രൂഷകൻ റവ. ടി.കെ. ജോർജുകുട്ടി സെമിനാർ ഉദ്ഘാടനം […]Read More
ഇന്റര്‍നെറ്റ് ഉപയോഗിക്കാനറിയാത്തവര്‍ ഇന്ന് വളരെ കുറവാണ്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായംചെന്നവർ വരെ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാവര്ക്കും തന്നെ ഗൂഗിള്‍ സെര്‍ച്ചും പരിചിതമാണ്. എല്ലാത്തിനുമുള്ള ഉത്തരം നമ്മൾ ആദ്യം അന്വേഷിക്കുന്നത് ഗൂഗിളിൽ ആയിരിക്കും. നിത്യജീവിതത്തില്‍ നമുക്ക് ഉണ്ടായേക്കുന്ന ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കുപോലും കാരണവും പ്രതിവിധിയുമൊക്കെ ഗൂഗിളില്‍ തിരയുന്നവരാണ് പലരും. മേല്‍വിലാസവും വഴിയും രോഗവിവരവും തുടങ്ങി എല്ലാ വിരല്‍ത്തുമ്പില്‍ നമ്മള് ആദ്യം അന്വേഷിക്കുന്നത് ഗൂഗിളില്‍ ആയിരിക്കും. എന്നാല്‍ ഓണ്‍ലൈനില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. […]Read More
കാന്തിക തരംഗ വിശകലനം വഴി ശാസ്ത്രജ്ഞർ ആദ്യമായി ബുധന്റെ അന്തരീക്ഷത്തിൽ ലിഥിയം സ്ഥിരീകരിച്ചു. ബുധന്‍ ചുറ്റും ആദ്യമായിട്ടാണ് ലിഥിയം സാന്നിധ്യം സ്ഥിരീകരിക്കുന്നതെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. പിക്ക്-അപ്പ് അയോൺ സൈക്ലോട്രോൺ തരംഗങ്ങളെ വിശകലനം ചെയ്താണ് ഗവേഷകർ, ഗ്രഹത്തെ ചുറ്റിയുള്ള വാതകങ്ങളുടെ നേർത്ത പാളിയായ എക്സോസ്ഫിയറിൽ ഈ കണ്ടെത്തൽ നടത്തിയത്. ബുധനിൽ ലിഥിയത്തിന്റെ സാന്നിധ്യം ഉണ്ടെന്ന ദീർഘകാലമായിട്ടുള്ള അനുമാനങ്ങളെ ഈ സിഗ്നല്‍ ഒടുവില്‍ സ്ഥിരീകരിക്കുകയായിരുന്നു. ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസിലെ ഡാനിയേൽ ഷ്മിഡിന്റെ നേതൃത്വത്തിലുള്ള ഗവേഷണ […]Read More
കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി. സിപിഎം […]Read More
ഐവിഎഫിന്റെ വിജയ നിരക്ക് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതായി വിദഗ്ധർ പറയുന്നു. ഒരു സ്ത്രീക്ക് ഗർഭിണിയാകാനുള്ള സാധ്യത പ്രധാനമായും അവളുടെ അണ്ഡത്തെയും മറ്റ് നിരവധി ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (IVF) വഴി ഗർഭം ധരിച്ച ആദ്യത്തെ കുഞ്ഞായ ലൂയിസ് ബ്രൗണിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 25 ന് ലോക IVF ദിനമായി ആചരിക്കുന്നത്. പ്രത്യുൽപാദന പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾക്ക് ഐവിഎഫ് മികച്ചൊരു ചികിത്സയാണ്. ബീജസങ്കലനം, ഭ്രൂണ വികസനം, ഇംപ്ലാന്റേഷൻ എന്നിവയ്ക്ക് ഈ പ്രക്രിയ സഹായിക്കുന്നു. […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

