സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വീണ്ടും കത്ത്;
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സർവീസ് സംഘടന വീണ്ടും രംഗത്ത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഡോ. ആർ രാജേഷ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി.
ഭരണ സൗകര്യാർഥം വകുപ്പിനുള്ളിൽ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ നാല് ഉദ്യോഗസ്ഥരെ മാറ്റുകയും ഒരാൾക്ക് അധിക ചുമതല നൽകുകയും വേണമെന്നാണ് നിർദേശം.
സെക്ഷൻ സൂപ്രണ്ടുമാരായ ഇങ്കു എൻ.എസ്, ഷീജാ കുമാരി, മഞ്ജു ലേഖ എന്നിവരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട കത്തിൽ, കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ സെക്ഷൻ സൂപ്രണ്ട് പി.സി. കൊച്ചുമോനെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റിലേക്ക് മാറ്റണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഇതിന് മുമ്പ് പൊതുവിദ്യാഭ്യാസ വകുപ്പിലും സമാന രീതിയിൽ സ്ഥലംമാറ്റ ആവശ്യങ്ങൾ ഉയർന്നിരുന്നു. സർവീസ് സംഘടനകളുടെ ഇടപെടൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.

