മനുഷ്യന്റെ ജീവിതത്തിന്റെ താളം മുറുകെപ്പിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന അത്ഭുതകരമായ അവയവമാണ് ഹൃദയം. ഓരോ മിടിപ്പും നമ്മെ ജീവനിലേക്ക് അടുത്തു കൊണ്ടുവരുമ്പോൾ, അത് സംരക്ഷിക്കേണ്ടത് നമ്മുടെ വലിയ ഉത്തരവാദിത്തവുമാണ്. സെപ്റ്റംബർ 29-ാം തീയതി ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ലോക ഹൃദയ ദിനം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുതന്നെയാണ് — ഹൃദയാരോഗ്യമാണ് ജീവിതത്തിന്റെ അടിസ്ഥാനം. ആധുനിക ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ഹൃദയാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്. അമിത സമ്മർദ്ദം, വ്യായാമക്കുറവ്, കൊഴുപ്പ് നിറഞ്ഞ ഭക്ഷണം, പുകവലി, മദ്യപാനം എന്നിവ ഹൃദയരോഗങ്ങളുടെ പ്രധാന കാരണങ്ങളായി […]Read More
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ എൻഐഎച്ച്എസ്എഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമ സേനാ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്ത് പന്നി മാംസം വിതരണം ചെയ്യുന്നതിനും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനത്തിനും ജില്ലാ കളക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം […]Read More
കൊച്ചി: ഇന്ത്യയിലെ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങൾക്ക് ആഗോള അംഗീകാരമായ മറൈൻ സ്റ്റിവാർഡ്ഷിപ്പ് കൗൺസിൽ (എംഎസ്സി) സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്. ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട്, നീരാളി തുടങ്ങി നിരവധി ഇനങ്ങളുടെ ശാസ്ത്രീയ വിലയിരുത്തലുകൾ ഉടൻ പൂർത്തിയാകും. എംഎസ്സി സർട്ടിഫിക്കേഷൻ നേടിയ സമുദ്രോൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ 30% വരെ അധികവില ലഭിക്കുന്നുവെന്നും ഇതിലൂടെ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സാധ്യത ഉയരുമെന്നും എംഎസ്സി ഇന്ത്യ കൺസൾട്ടന്റ് ഡോ. രഞ്ജിത് ശുശീലൻ വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന […]Read More
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന നിർദേശങ്ങളുമായി ഉത്തരവ് പുറത്തിറക്കി. ജലസംഭരണികളിൽ നിർബന്ധമായും ക്ലോറിനേഷൻ നടത്തണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ എന്നിവിടങ്ങളിൽ മുങ്ങി കുളിക്കരുതെന്നും, നീന്തൽ പരിശീലന കേന്ദ്രങ്ങളും വാട്ടർ തീം പാർക്കുകളുമടക്കമുള്ള സ്ഥലങ്ങളിലെ ജലാശയങ്ങളിൽ സ്ഥിരമായി ക്ലോറിനേഷൻ നടത്തണമെന്നും നിർദേശത്തിലുണ്ട്. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധന നടത്തി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും, ആവശ്യപ്പെടുന്ന അധികാരികൾക്ക് അത് ഹാജരാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കുടിവെള്ളത്തിനുപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷൻ […]Read More
കൊച്ചി: മള്‍ട്ടിപ്ലക്സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ-പാനീയങ്ങള്‍ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടെങ്കില്‍, സന്ദര്‍ശകര്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കേണ്ടതുണ്ടെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വ്യക്തമാക്കി.കൊച്ചിയിലെ പിവിആര്‍ സിനിമാസിനെതിരെ കോഴിക്കോട് സ്വദേശിയാണ് പരാതി നല്‍കിയിരുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കാതെ, തിയേറ്ററിനുള്ളില്‍ അമിതവിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ നൽകുകയും ഉപപഭോക്താക്കളെ വാങ്ങാൻ നിര്‍ബന്ധിതരാക്കുന്ന അനീതിപൂര്ണമായ വ്യാപാരരീതിയാണെന്നായിരുന്നു പരാതിയിൽ പറയുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന വിവരം മുന്‍കൂട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും, അത് എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ബാധകമാണെന്നും പിവിആര്‍ സിനിമാസ് കോടതിയില്‍ വാദിച്ചു. സുരക്ഷ, ശുചിത്വം, ലഹരിവസ്തുക്കളോ […]Read More
രോഗികളിൽനിന്നു പണപ്പിരിവു നടത്തി ഉപകരണങ്ങൾ വാങ്ങരുതെന്ന മന്ത്രി വീണാ ജോർജിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തി. വൃക്കയിലും സമീപവുമുള്ള കല്ലുകൾ നീക്കം ചെയ്യുന്ന റെട്രോഗ്രേഡ് ഇൻട്രാ റീനൽ സർജറിയ്ക്ക് ഫ്ലെക്സിബിൾ യൂറിട്ടറോസ്കോപ് എന്ന ഉപകരണമില്ലാത്തതിനാൽ ശസ്ത്രക്രിയ നിർത്തി വെച്ചു. പഞ്ഞി മുതൽ സകലതും രോഗികൾ വാങ്ങി നൽകേണ്ട അവസ്ഥയാണ് സർക്കാർ ആശുപത്രികളിലെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം. തുടർന്ന് രോഗികളെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുന്നത് […]Read More
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം ചേളാരി സ്വദേശിനിയായ പതിനൊന്ന് വയസ്സുകാരിക്ക് രോഗം ഭേദമായി. കുട്ടി പൂർണ ആരോഗ്യത്തോടെ ബുധനാഴ്ച ആശുപത്രി വിട്ടു. അതേസമയം, പാലക്കാട് പട്ടാമ്പി സ്വദേശിയായ 27-കാരന് കഴിഞ്ഞ ദിവസം മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.പട്ടാമ്പി സ്വദേശി ഉൾപ്പെടെ രോഗം ബാധിച്ച് കോഴിക്കോട് ജില്ലയില്‍ […]Read More
വീണ്ടും ഉപകരണക്ഷാമ പ്രതിസന്ധി. തിരുവനതപുരം മെഡിക്കല്‍ കോളജിൽ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്നതിനാൽ ശസ്ത്രക്രിയകള്‍ ഗുരുതര പ്രതിസന്ധിയിലാണെന്നും, ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമാണെന്നും ചൂണ്ടി കാട്ടി കാര്‍ഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിനു കത്ത് നല്കി. 163 കോടി രൂപ കുടിശികയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിക്കാൻ ഉള്ളത്. സെപ്റ്റംബര്‍ 1 മുതല്‍ കമ്പനികള്‍ സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍, ഷീത്ത് എന്നിവയുടെ വിതരണം നിര്‍ത്തിയിരുന്നു.തിരുവനതപുരം മെഡിക്കൽ കോളേജിന് 29.56 കോടി രൂപയാണ് നൽകാനുള്ളത്. എച്ച്എല്‍എല്ലില്‍നിന്ന് […]Read More
തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിൽ നിർണായക മുന്നേറ്റവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി). നിപയെ കുറിച്ച് കൂടുതൽ സുരക്ഷിതമായ പഠനത്തിനും വേഗത്തിലുള്ള രോഗനിർണയത്തിനും വഴിയൊരുക്കുന്ന ‘സ്യൂഡോവൈറോൺ’ എന്ന ഹൈബ്രിഡ് വൈറസിനെ സ്ഥാപനം വിജയകരമായി വികസിപ്പിച്ചു. നിപ വൈറസിന്റെ പുറംഭാഗത്തെ പ്രോട്ടീനുകൾ, താരതമ്യേന അപകടകാരിയല്ലാത്ത കന്നുകാലി വൈറസിന്റെ ഉള്ളിലേക്ക് മാറ്റിയാണ് സ്യൂഡോവൈറോൺ സൃഷ്ടിച്ചത്. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ, രോഗത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാനും, വാക്സിനുകളും ഫലപ്രദമായ മരുന്നുകളും കണ്ടെത്താനും ഗവേഷകർക്ക് കഴിയുമെന്ന് ഐഎവി അറിയിച്ചു. ഐഎവി ഡയറക്ടർ […]Read More
സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് അനുവദിച്ചത്. കാരുണ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ 75.66 കോടി രൂപ സൗജന്യ ചികത്സ നല്കിയ ആശുപത്രികള്‍ക്ക് വിതരണം ചെയ്തു.സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ നടപ്പിലാക്കി വരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി ലോട്ടറി വകുപ്പ് മുഖേന 49.3 കോടി രൂപയും നൽകി. പദ്ധതിയില്‍ […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

