നിരീക്ഷണത്തിലായിരുന്ന രോഗിക്ക് എം പോക്സ് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം സംശയാസ്പദമായി ഐസോലേറ്റ് ചെയ്ത രോഗിക്ക് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലേ 2 എംപോക്സ് ആണ് രോഗിക്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറ്റപ്പെട്ട കേസാണെന്നും യാത്ര സംബന്ധമായാണ് രോഗിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ഇപ്പോള്‍ ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയില്‍ ഉള്‍പ്പെടുന്ന എംപോക്സ് ബാധയല്ല യുവാവിന് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
എംപോക്സ് ഇല്ലെന്ന് നേരത്തെ ഇറക്കിയ പ്രസ്താവന തിരുത്തികൊണ്ടാണ് ആരോഗ്യ മന്ത്രാലയം എംപോക്സ് സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയിരിക്കുന്നത്.