Latest News

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു; അപകടം കേരള തീരത്ത്

 കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു; അപകടം കേരള തീരത്ത്

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. കപ്പലിൽ 22 ജീവനക്കാരുണ്ടെന്നാണ് വിവരം. വാൻ ഹായി 503 എന്ന സിങ്കപ്പൂർ പതാകയുള്ള കപ്പലാണെന്നാണ് വിവരം.

കോഴിക്കോട് തീരത്ത് നിന്നും 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ വെച്ചാണ് അപകടമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 18 പേർ സ്വയരക്ഷക്കായി കടലിൽ ചാടി. മറ്റുള്ളവർ ഇപ്പോഴും കപ്പലിലുണ്ട്. ചില ജീവനക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഫീഡർ കപ്പലാണെന്ന് സൂചന.

650 കണ്ടെയ്നറുകള്‍ കപ്പലിലുണ്ടായിരുന്നതിൽ 50 കണ്ടെയ്നറുകൾ കത്തിനശിച്ചതായുമാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി നേവിയും കോസ്റ്റ്ഗാർഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റ ജീവനക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനുളള ഡോണിയര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ പുറപ്പെട്ടതായും സൂചനയുണ്ട്. കപ്പലിൽ നിരവധി തവണ പൊട്ടിത്തെറി ഉണ്ടായതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes