Latest News

Tags :accident

Uncategorized

തമിഴ്നാട്ടിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക്ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിനടുത്തുള്ള സെമ്മാങ്കുപ്പത്ത് നടന്ന അപകടത്തിൽ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ വാനിൽ തിരുച്ചെന്തൂർ-ചെന്നൈ എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയേറ്റ് വാൻ ദൂരേക്ക് തെറിച്ചു പോകുകയും ചെയ്തു. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്‌കൂളിലെ വിദ്യാർത്ഥികൾ യാത്ര ചെയ്തിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.Read More

Kerala

കോന്നിയിലെ പാറമടയിൽ പണി നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചിക്ക് മുകളിൽ വീണ് വാൻ

കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്.  പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവ‍ർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിട്ടില്ല.Read More

Uncategorized

ബാലിയിൽ ബോട്ട് മുങ്ങി; രണ്ട് മരണം, 43 പേരെ കാണാനില്ല

ജക്കാർത്ത: ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ഫെറി ബോട്ട് കടലിൽ‌ മുങ്ങി 2 പേർ മരിച്ചു. 43 പേരെ കാണാനില്ല. ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. കിഴക്കൻ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെഎംപി ടുനു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിലായിരുന്നു അപകടം. ഇരുപത് പേരെ രക്ഷപ്പെടുത്തിയെന്നാണ് അധികൃതർ പറയുന്നത്. കാണാതായവർക്കായി 9 ബോട്ടുകളിലായാണ് തിരച്ചിൽ‌ പുരോഗമിക്കുന്നത്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ […]Read More

Kerala

തൃശൂരിൽ കെഎസ്ആർട്ടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; പന്ത്രണ്ടോളം പേർക്ക് പരുക്ക്

തൃശൂർ: തൃശ്ശൂർ പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രെെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസിൻ്റേയും മീൻലോറിയുടേയും […]Read More

Kerala

സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം.  പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്.  കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്. ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും […]Read More

Kerala

എം.സി റോഡിൽ പിക്കപ്പും ബൊലീറോയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

കോട്ടയം: എം.സി. റോഡിലെ കോടിമതയിൽ ബൊലീറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. ബൊലീറോയിൽ യാത്ര ചെയ്ത കൊല്ലാട് കുഴക്കീൽ സ്വദേശിയായ ജെയ്മോൻ ജെയിംസ് (43), മംഗളാലയം സ്വദേശിയായ അർജുൻ (19) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 12 മണിയോടെ കോട്ടയം കോടിമതയിലാണ് അപകടമുണ്ടായത്. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന […]Read More

Kerala

കോഴിക്കോട് ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട്: കാക്കൂരില്‍ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. ബാലുശ്ശേരിക്ക് വരികയായിരുന്നു ബസ്, മരംകയറ്റിയ ലോറി എതിര്‍ദിശയില്‍ വരികയായിരുന്നു. നിയന്ത്രണണംവിട്ട ബസ് ലോറിയിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും, അടുത്തുള്ള സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.Read More

Kerala

കണ്ണൂരില്‍ കടലിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: എടക്കാട് ഏഴര മുനമ്പിൽനിന്നും കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ച രണ്ടു മണിയോടെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചിൽനിന്ന് കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് ഹർഹാനെ കാണാതായത്. ഫർഹാനും സുഹൃത്തും കടലോരത്തെ പാറയിൽ ഇരിക്കവേ ശക്തമായ തിരയടിച്ച് രണ്ടു പേരും കടലിൽ വീഴുകയായിരുന്നു. പാറക്കെട്ടില്‍ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുക്കാർ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 6.30 ഓടെയാണ് ഫർഹാന്റെ മൃതദേഹം കണ്ടെത്തിയത്.Read More

Uncategorized

ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് രണ്ടുമരണം

രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു. എട്ടുപേർക്ക് രക്ഷപ്പെടാനായെങ്കിലും 10 പേരെ ഇപ്പോഴും കാണാനില്ല. ഏകദേശം 20 ആളുകളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ്, ജില്ലാ ദുരന്ത പ്രതികരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 31 സീറ്റുകളുള്ള ബസിൽ ഡ്രൈവറടക്കം 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിൽനിന്നും ഗുജറാത്തിൽനിന്നുമുള്ള കുടുംബങ്ങളാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ബദരിനാഥിലേക്ക് പോകുന്ന വഴിയിലായിരുന്നു ബസ് അപകടത്തിൽപ്പെട്ടത്. രുദ്രപ്രയാഗിൽ വെച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അളകനന്ദാ നദിയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക […]Read More

Kerala

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനിടെ ബസ് ഇടിച്ചു യുവാവ് മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ അമ്മ പത്മിനി ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്രദർശനത്തിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുഴിയിൽപ്പെടാതിരിക്കാനായി വിഷ്ണുദത്ത് സ്കൂട്ടർ വെട്ടിച്ച സമയത്താണ് റോഡിൽ വീണത്. പിന്നാലെ വന്ന ബസ് വിഷ്ണുവിനെയും അമ്മയെയും മുകളിലൂടെ കയറിയിറങ്ങി. രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. തൃപ്രയാർ റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടം. അപകടം നടന്ന റോഡിൽ നിരവധി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes