Latest News

ഊബർ ബുക്ക് ചെയ്ത ഉപയോക്താവിനെ തേടി എത്തിയത് ഡ്രൈവറുടെ ഭയപ്പെടുത്തുന്ന സന്ദേശം

 ഊബർ ബുക്ക് ചെയ്ത ഉപയോക്താവിനെ തേടി എത്തിയത് ഡ്രൈവറുടെ ഭയപ്പെടുത്തുന്ന സന്ദേശം

ചണ്ഡീഗഢ്: റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായി പുലർച്ചെ ഊബർ ബുക്ക് ചെയ്ത ഉപയോക്താവിനെ തേടി എത്തിയത് ഡ്രൈവറുടെ ഭയപ്പെടുത്തുന്ന സന്ദേശം. ​ഗുരു​ഗ്രാമിലെ ഊബർ ഉപയോക്താവിനാണ് ഭീതി ജനിപ്പിക്കുന്ന അനുഭവം ഉണ്ടാകുന്നത്.

രാവിലെ നാല് മണിക്ക് തനിക്ക് റെയിൽവെ സ്റ്റേഷനിൽ പോകാനായാണ് ഉപയോക്താവ് ഊബർ ബുക്ക് ചെയ്യുന്നത്. ട്രെയിൻ എത്താൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളതിനാൽ വേ​ഗം എത്താനായി പ്രയോറിറ്റി സെഡാനാണ് ബുക്ക് ചെയ്തത്. ഊബറിന് പങ്കിടേണ്ട ഒടിപി വന്നോ എന്നറിയാൻ ഫോൺ നോക്കിയപ്പോൾ തന്നെ ഞെട്ടിക്കുന്ന തരത്തിലെ സന്ദേശമാണ് കാണാൻ കഴിഞ്ഞതെന്നാണ് ഉപയോക്താവ് പറയുന്നു. ‘I want to go to kidnap you happily’, എന്ന സന്ദേശമാണ് ഡ്രൈവർ ഉപയോക്താവിന് അയച്ചിരുന്നത്. സന്ദേശം കണ്ട് ഭയന്ന് ഉപയോക്താവ് അപ്പോൾ തന്നെ യാത്ര റദ്ദാക്കി തിരികെ വീട്ടിലേക്ക് പോയി. സന്ദേശത്തിൽ നിന്ന് തനിക്കുണ്ടായ ഭയത്തിൽ നിന്ന് മുക്തമായിട്ടില്ലായെന്നും ഉപയോക്താവ് പോസ്റ്റിൽ പറയുന്നു.

സാമൂഹിക മാധ്യമമായ റെഡിറ്റിലാണ് ഉപയോക്താവ് അനുഭവം പങ്കിട്ടത്. പോസ്റ്റിന് റെഡ്ഡിറ്റ് ഉപയോക്താക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പോസ്റ്റിന് താഴെ ചില ഉപയോക്താക്കൾ “ഡ്രോപ്പ്” എന്ന വാക്ക് “തട്ടിക്കൊണ്ടുപോകൽ” എന്ന് ഓട്ടോ കറക്ട് ചെയ്യപ്പെട്ടതായിരിക്കാമെന്ന് അഭിപ്രായപ്പെട്ടതായും കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes