തിരിച്ചിട്ട പാറയിൽ മിന്നലേറ്റ് യുവാവ് മരിച്ചു
തിരുവനന്തപുരം: തിരിച്ചിട്ടപാറയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുൻ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചിട്ടപ്പാറയില്‍ എത്തിയതായിരുന്നു മിഥുൻ.
ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോള്‍ സമീപത്തുള്ള പാറയുടെ അടിയില്‍ കയറി നില്‍ക്കുന്ന സമയത്ത് മിന്നലേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുൻ മരിച്ചിരുന്നു. മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.