യുവതിയെ ഹോട്ടൽ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ഹോട്ടൽ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി. ഹരിണി(36)ആണ് കൊല്ലപ്പെട്ടത്. കാമുകനായ 25 വയസ്സുകാരൻ യഷസാണ് യുവതിയെ കൊലപ്പെടുത്തിയത്. യഷസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും പ്രണയബന്ധത്തിലായിരുന്നെന്നും രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് അറിയിച്ചു.