ബിജെപി തീവ്രവാദികളുടെ പാര്‍ട്ടി; മല്ലികാര്‍ജുന്‍ ഖര്‍ഗെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു അര്‍ബന്‍ നക്‌സല്‍ പാര്‍ട്ടിയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്ത്. ബിജെപി തീവ്രവാദികളുടെ പാര്‍ട്ടിയാണെന്നാണ് ഖര്‍ഗെ പ്രതികരിച്ചത്.
‘മോദി എപ്പോഴും കോണ്‍ഗ്രസിനെ ഒരു അര്‍ബന്‍ നക്‌സല്‍ പാര്‍ട്ടിയായി മുദ്ര കുത്താനാണ് ശ്രമിക്കുന്നത്. അത് അദ്ദേഹത്തിന്റെ ശീലമാണ്. പക്ഷെ എന്താണ് അദ്ദേഹത്തിന്റെ പാര്‍ട്ടി?. ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന തീവ്രവാദികളുടെ പാര്‍ട്ടിയാണ് ബിജെപി. മോദിക്ക് അത്തരം ആരോപണങ്ങളുന്നയിക്കാന്‍ ഒരു അവകാശവുമില്ല.’, ഖര്‍ഗെ വ്യക്തമാക്കി.
ഒക്ടോബര്‍ അഞ്ചിന് നരേന്ദ്രമോദി കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് അര്‍ബന്‍ നക്‌സലുകളുടെ സംഘമാണെന്നും കോണ്‍ഗ്രസിന്റെ അപകടകരമായ അജണ്ടയെ ജനങ്ങള്‍ പരാജയപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ വെച്ചാണ് മോദി അര്‍ബന്‍ നക്‌സല്‍ എന്ന് കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചത്. ഹരിയാന വിജയത്തിന് ശേഷം വീണ്ടും കോണ്‍ഗ്രസിനെ അര്‍ബന്‍ നക്‌സലെന്ന് മോദി വിളിച്ചിരുന്നു.