സി.ഐ ചമഞ്ഞ് എട്ടാം ക്ലാസുകാരിയുമായി ലോഡ്ജിലെത്തിയ ആൾ പോക്സോ കേസിൽ അറസ്റ്റിൽ
ഇടുക്കി: കട്ടപ്പന സി.ഐ എന്ന വ്യാജേന എട്ടാം കാസ് വിദ്യാര്‍ത്ഥിനിയുമായെത്തി ലോഡ്ജില്‍ മുറിയെടുത്ത പാസ്റ്റര്‍ അറസ്റ്റില്‍. പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി-51) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.
സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇയാള്‍ വിവിധ സ്‌കൂളുകളില്‍ കരാട്ടെയും പഠിപ്പിക്കുന്നുണ്ട്. കട്ടപ്പന സിഐ ആണെന്നും പറഞ്ഞാണ് ഇയാള്‍ നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ കൂടെയുള്ളത് മകളാണെന്നാണ് പ്രതി ആദ്യം പറഞ്ഞത്. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി പ്രതിയുടെ മകളല്ലെന്ന് വ്യക്തമായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.