കാർ കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: കാരപ്പറമ്പിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. അമ്മയും മകനുമാണ് കാറിലുണ്ടായിരുന്നത്. എതിർ ദിശയിൽ മറ്റൊരു കാറും ബൈക്കും വന്നത് കാറിന്റെ നിയന്ത്രണം വിടാൻ കാരണമായി. കാർ കനോലി കനാലിലേക്ക് മറിഞ്ഞു. കായലിലെ പായലിനു മുകളിൽ തങ്ങിനിൽക്കുന്ന നിലയിലാണ് കാറുള്ളത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.