ചാണ്ടി ഉമ്മന്‍ എംഎല്‍എ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍
ചാണ്ടി ഉമ്മന്‍ എംഎല്‍എ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍. നാഷണല്‍ ഹൈവേ അതോറിറ്റി പാനലിലെ 63 അംഗ പാനലില്‍ 19-ാമനായാണ് ചാണ്ടി ഉമ്മന്‍ ഉള്ളത്. പാനലിലുള്ളത് പുതുപ്പള്ളി എംഎല്‍എയാണെന്ന് എന്‍എച്ച്എഐ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് കേന്ദ്ര സര്‍ക്കാര്‍ പാനലില്‍ ഉള്‍പ്പെടുന്നത്. മുന്‍പ് താന്‍ ഈ പാനലില്‍ ഉണ്ടായിരുന്നെന്നും പുതുക്കി ഇറക്കിയപ്പോള്‍ വീണ്ടും ഉള്‍പ്പെടുത്തിയതാകാമെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. അതേസമയം ബിജെപി അഭിഭാഷകര്‍ക്കിടയില്‍ ഇത് വലിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളിലും വിഷയം ചര്‍ച്ചയാകാനും സാധ്യതയുണ്ട്.