എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് സിപിഐ
തിരുവനന്തപുരം: പാലക്കാട്ടെ തോൽവിക്ക് പിന്നാലെ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങളില്‍ എതിർപ്പ് പ്രകടിപ്പിച്ച് സിപിഐ. സന്ദീപ് വാര്യരെ ഉന്നം വെച്ച് രണ്ട് പത്രങ്ങളിൽ മാത്രം കൊടുത്ത പത്ര പരസ്യം തിരിച്ചടിച്ചെന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മുരളി താരേക്കാട് പറഞ്ഞു. മതം തിരിച്ചുള്ള പത്രപരസ്യം ഒഴിവാക്കാമായിരുന്നുവെന്നും, പെട്ടി വിവാദം രാഹുലിന് ജനങ്ങൾക്കിടയിൽ രക്തസാക്ഷി പരിവേഷം ഉണ്ടാക്കികൊടുത്തു എന്നും അദ്ദേഹം പ്രതികരിച്ചു.
മണ്ഡലത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം പെട്ടി വിവാദം ചർച്ചയായി. മുഖ്യമന്ത്രിയുടെ തങ്ങൾക്കെതിരായ പരാമർശം മുസ്ലിം വോട്ടുകളുടെ ഏകീകരണത്തിന് കാരണമായി. ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് വ്യാപകമായി പോയി.
തൃശ്ശൂരിൽ കണ്ട യുഡിഎഫ്-ബിജെപി ഡീലിൻ്റെ ബാക്കിയായിരുന്നു പാലക്കാട്ടേതെന്നും സിപിഐ മണ്ഡലം സെക്രട്ടറി മുരളി താരേക്കാട് പറഞ്ഞു.