ഡൽഹിയിൽ ഫ്ലാറ്റിൽ തീപിടുത്തം: ബാൽക്കണിയിൽ നിന്ന് ചാടിയ പിതാവിനും മക്കൾക്കും ദാരുണാന്ത്യം

ന്യൂഡൽഹി: ദ്വാരകയിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാനായി ബാൽക്കണിയിൽ നിന്ന് ചാടിയ പിതാവിനും മക്കൾളും മരണപ്പെട്ടു. 10 വയസ്സുള്ള രണ്ടു കുട്ടികളും പിതാവുമാണ് മരണപ്പെട്ടത്. അഗ്നിബാധയിൽ രക്ഷപ്പെട്ട ഭാര്യയും മൂത്ത മകനും ചികിത്സയിലാണ്. ശപത് സൊസൈറ്റി എന്ന റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 8,9 നിലകളിലാണ് തീപിടുത്തമുണ്ടായത്.