എറണാകുളം ബ്രോഡ്‌വെയില്‍ ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍

കൊച്ചി: ചേലക്കര നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ പോസ്റ്ററുകളാണ് എറണാകുളം ബ്രോഡ്‌വെയില്‍ നിറയെ. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ 15000ഓളം വോട്ടര്‍മാര്‍ ജോലി ചെയ്യുന്ന ഇടമാണ് ബ്രോഡ്‌വെ.അതില്‍ തന്നെ ഭൂരിപക്ഷം പേരും കുന്നംകുളം, ചേലക്കര മണ്ഡലത്തിലുള്‍പ്പെട്ടവരാണ്. അതിനാലാണ് ചേലക്കരയിലെ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ ബ്രോഡ്‌വെയിലെ ചുമരുകളില്‍ പതിക്കുന്നത്. കുന്നംകുളത്ത് നിന്നെത്തി ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷം പേര്‍ക്കും ബന്ധുക്കളുണ്ട് ചേലക്കരയില്‍. വരും ദിവസങ്ങളില്‍ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥിയുടേയും പോസ്റ്ററുകള്‍ ബ്രോഡ്‌വെയില്‍ എത്തും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രമ്യ ഹരിദാസ് ബ്രോഡ് വെയില്‍ എത്തിയിരുന്നു. ഹാരമണിയിച്ചും പടക്കം പൊട്ടിച്ചുമാണ് അന്ന് രമ്യയെ ബ്രോഡ്‌വെയിലുള്ളവര്‍ സ്വീകരിച്ചത്. ഇത്തവണയും എല്ലാ സ്ഥാനാര്‍ത്ഥികളും ചേലക്കരയില്‍ നിന്ന് ഇങ്ങ് കൊച്ചിയില്‍ എത്തിയേക്കും.