Latest News

ഹൈക്കോടതി ഉത്തരവിന് പുല്ലുവില, പെർമിറ്റ് പുതുക്കി നൽകുന്നില്ല; സ്വകാര്യ ബസുകൾ സമരത്തിലേക്ക്

 ഹൈക്കോടതി ഉത്തരവിന് പുല്ലുവില, പെർമിറ്റ് പുതുക്കി നൽകുന്നില്ല; സ്വകാര്യ ബസുകൾ സമരത്തിലേക്ക്

തിരുവനന്തപുരം: 140 കിലോ മീറ്ററില്‍ കൂടുതല്‍ ദൈർഘ്യമുള്ള സ്വകാര്യ ബസുകള്‍ക്ക് സർക്കാർ പെർമിറ്റുകള്‍ പുതുക്കി നല്‍കുന്നില്ലെന്ന് പരാതി. ഹൈക്കോടതി ഉത്തരവിട്ടിട്ടും ദീർഘദൂര ബസുകള്‍ക്ക് പെർമിറ്റ് നല്‍കാത്ത സാഹചര്യത്തില്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ് സ്വകാര്യ ബസുടമകള്‍.

2023 മെയ് 4 മുതലാണ് സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററില്‍ താഴെ മാത്രം പെർമിറ്റ് നല്‍കിയാല്‍ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. മോട്ടാർ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തിയായിരുന്നു സർക്കാർ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം ആറാം തിയതി ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് ഇട്ടിട്ടും സർക്കാർ പെർമിറ്റ് പുതുക്കി നല്‍കാൻ തയ്യാറാകുന്നില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി.

പെർമിറ്റ് പുതുക്കി കിട്ടാത്തത് കാരണം പല സ്വകാര്യ ബസുകളും ഓടാൻ കഴിയാതെ നിർത്തിയിട്ടിരിക്കുകയാണ്. ഇത് ജീവനക്കാർക്ക് വലിയതോതില്‍ തൊഴില്‍ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തരമായി പെർമിറ്റ് നല്‍കണമെന്നും ഇല്ലെങ്കില്‍ 140 കിലോമീറ്ററില്‍ താഴെയുള്ള ബസുകള്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ ബസുകളും പണിമുടക്കിലേക്ക് കടക്കുമെന്നും ബസുടമകള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes