ഒറ്റയടിക്ക് ഏഴായിരത്തിലധികം വില കുറച്ച് IQOO Z9
ഒറ്റയടിക്ക് ഏഴായിരത്തിലധികം വില കുറച്ച് IQOO Z9 ഫോൺ. 24,999 രൂപ വിലയുണ്ടായിരുന്ന ഫോൺ ഒറ്റയടിക്ക് 26 ശതമാനം വില കുറച്ച് 18,499 രൂപയ്ക്കാണ് ആമസോണിൽ വിൽക്കുന്നത്. IQOO Z9 5G യുടെ 8ജിബി + 128GB മോഡലാണ് 18,498 രൂപയ്ക്ക് വാങ്ങാൻ സാധിക്കുക. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, വൺകാർഡ് പോലുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫോണിന്റെ വില വീണ്ടും കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കഴിയും. ആമസോൺ പേ ഐസിഐസിഐ കാർഡ് ഉപയോഗിച്ച് 2500 രൂപയോളമാണ് വീണ്ടും കുറയ്ക്കാൻ സാധിക്കുക.
ഇതിലൂടെ 15,998 രൂപയ്ക്ക് ഫോൺ വാങ്ങാൻ സാധിക്കും. സാധാരണ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലും 2,500 യാണ് ഓഫർ ആയി ലഭിക്കുക. വൺകാർഡിൽ ഇഎംഐ ആയി ഫോൺ വാങ്ങുന്നവർക്ക് 1500 രൂപയുടെ ഓഫറും ലഭിക്കും.
5G ശേഷിയുള്ള MediaTek Dimensity 7020 ചിപ്സെറ്റാണ് iQOO Z9 ൽ പ്രൊസസറായി ഉപയോഗിക്കുന്നത്. 120Hz ന്റെ അമോലെഡ് പാനൽ സ്‌ക്രീനാണ് ഫോണിനുള്ളത്. 44W ഫാസ്റ്റ് ചാർജറുള്ള 5,000mAh ബാറ്ററിയാണ് IQOO Z9ന്റെ ഏറ്റവും വലിയ പ്രത്യേകത. സോണിയുടെ 50 മെഗാപിക്‌സൽ IMX882 കാമറയാണ് IQO-O Z9 ന് ഉപയോഗിക്കുന്നത്.
2എംപി സെക്കൻഡറി ക്യാമറയും സെൽഫികൾക്കായി 16എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14-ലാണ് iQOO Z9 പ്രവർത്തിക്കുന്നത്.