പോക്‌സോ കേസിൽ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിയെ സസ്പെൻഡ് ചെയ്തു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് വിഎച്ച്എസ്എസിലെ അറബി അധ്യാപകനാണ് നാസര്‍ കറുത്തേനി. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.
ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഈമാസം 21നാണ് നാസര്‍ കറുത്തേനിയെ അറസ്റ്റ് ചെയ്തത്. വണ്ടൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, കെ എല്‍ 10 പത്ത്, ആടുജീവിതം തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും നാസര്‍ അഭിനയിച്ചിട്ടുണ്ട്.