“പരസ്യപ്രസ്താവനകൾ വേണ്ട”; മുഖ്യമന്ത്രി ചർച്ച വിലക്കി കെപിസിസി
കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. നിർദേശം ലംഘിച്ചും പ്രസ്താവനകൾ നടത്തിയാൽ അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം പ്രസ്താവനകൾ അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും കർശനമായ നിർദേശം നൽകിയിരുന്നു. എന്നാൽ പ്രവർത്തകർ അത് മുഖവിലയ്‌ക്ക് എടുക്കാത്തതിനാലാണ് കർശന നിർദേശം നൽകാൻ കെപിസിസി നിർബന്ധിതമായതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

