നിയന്ത്രണം വിട്ട പോലീസ് ജീപ്പ് വൈദ്യുത തൂണിൽ ഇടിച്ചു; പോലീസുകാരന് പരിക്ക്

കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു. അപകടത്തിൽ പോലീസുകാരന് പരിക്കേറ്റു. രാവിലെ ഏഴു മണിക്ക് ദേശീയപാതയിൽ വെണ്ണക്കാട് വച്ചായിരുന്നു അപകടം. റോഡിലെ വെള്ളക്കെട്ടിലൂടെ ഓടുമ്പോഴാണ് ജീപ്പിന്റെ നിയന്ത്രണം വിട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ജിതിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു