മെട്രോ വർക്കിൻ്റെ മറവിൽ വൻ കവർച്ച

കൊച്ചി: മെട്രോ വർക്ക് നടക്കുന്ന പാലരിവട്ടം മുതൽ ഇൻഫോ പാർക്ക് വരെയുള്ള സ്ഥലങ്ങളിൽ KSEB വർക്കുകൾ ഉപ കോൺട്രാക്ടർമാരുടെ ഒത്താശയോടെ അന്യസംസ്ഥാന തൊഴിലാളികൾ മോഷണങ്ങൾ നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം KSEB യുടെ വർക്ക് നടക്കുന്ന വാഴക്കാലയിൽ നിന്നും ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്ന വലിയ കേബിൾ 30 മീറ്ററിൽ ഏറെ നീളത്തിൽ മുറിച്ച് തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ കൊണ്ടു പോകുന്നതിൽ സംശയം തോന്നിയ നാട്ടുകാർ സംഭവം അന്വേഷിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വലിയ കേബിൾ ആക്രിക്കടയിൽ കെണ്ടുപോയി വിൽക്കുന്നതാണ് കണ്ടെത്തിയത്. മാത്രമല്ല, ആ വർക്കിൻ്റെ കോൺട്രാക്ടർ ഉൾപ്പെടെയുള്ളവരുടെ അറിവോടെയാണ് ഈ കളവുകൾ നടക്കുന്നതെന്നാണ് കൂടുതൽ അന്വേഷിച്ചപ്പോൾ മനസ്സിലായതെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ അധികൃതർ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.