നൂറുശതമാനം കോൺഫിഡൻ്റ് ആണ്, വിജയ പ്രതീക്ഷയുണ്ട്; യു ആർ പ്രദീപ്
ചേലക്കര: താൻ നൂറുശതമാനം കോൺഫിഡൻ്റ് ആണെന്നും വിജയ പ്രതീക്ഷയുണ്ടെന്നും ചേലക്കരയിലെ ഇടതുസ്ഥാനാർത്ഥി യു ആർ പ്രദീപ്. നല്ല കോൺഫിഡൻസോടെയാണ് വീട്ടിൽ നിന്നിറങ്ങുന്നതെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ടെൻഷനൊന്നുമില്ലെന്നും സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.
അതേസമയം, ചേലക്കരയിൽ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുൻ തിരഞ്ഞെടുപ്പിൽ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപും യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എൻഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എൻ കെ സുധീറും മത്സരിച്ചു.