Latest News

പാലക്കാട് എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്; ഷാഫി പറമ്പില്‍

 പാലക്കാട് എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്; ഷാഫി പറമ്പില്‍

പാലക്കാട്: പാലക്കാട് എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് വടകര എംപി ഷാഫി പറമ്പില്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം അനുഭവപ്പെട്ടിരുന്നുവെന്നും ഇത്തവണ അതില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം കുറച്ച് കഴിഞ്ഞാല്‍ അറിയാമല്ലോയെന്നും ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഷാഫി പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠൻ എന്നിവർക്കൊപ്പം ഷാഫി പറമ്പിൽ അന്തിമവിജയം തനിക്കായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പാലക്കാട് നഗരസഭയില്‍ പോലും ബിജെപിക്ക് ആധിപത്യമുണ്ടാകില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘എല്ലാവരും വിജയം പ്രതീക്ഷിക്കട്ടെ. പക്ഷേ അന്തിമ വിജയം മതേതരത്വത്തിനാണ്. അതുവരെ പ്രതീക്ഷിക്കാനുള്ള അവകാശമുണ്ട്. ഗ്രൗണ്ടില്‍ നിന്ന് കിട്ടുന്ന കണക്ക് വെച്ച് നഗരസഭയില്‍ ബിജെപിക്ക് വലിയ ആധിപത്യം നേടാന്‍ സാധിക്കില്ല. നഗരസഭയിലും പഞ്ചായത്തുകളിലുമെല്ലാം മതേതര മുന്നണിയുടെ വലിയ മുന്നേറ്റം കാണാന്‍ കഴിയുന്ന തിരഞ്ഞെടുപ്പായിരിക്കുമിത്’, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തനിക്കാണ് ഏറ്റവും നല്ല ആത്മവിശ്വാസമുള്ളതെന്ന് വി കെ ശ്രീകണ്ഠന്‍ എംപിയും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes