മമ്മൂട്ടിയുടെ ഭാര്യ പിതാവ് അന്തരിച്ചു

മട്ടാഞ്ചേരി: നടൻ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിൻ്റെ പിതാവ് പി.എസ്. അബു (90) അന്തരിച്ചു. സ്റ്റാർ ജംഗ്ഷൻ ഗിരിധർ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിൻ്റെ മകനാണ് പി എസ് അബു. മാതാവ്: പരേതയായ ആമിന. ഭാര്യ: പരേതയായ നബീസ.
സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ നടക്കും.