Latest News

ഷൈൻ ടോം ചാക്കോയുടെ പിതാവ് കാറപകടത്തിൽ മരിച്ചു

 ഷൈൻ ടോം ചാക്കോയുടെ പിതാവ് കാറപകടത്തിൽ മരിച്ചു

ബെംഗളൂരു : നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ അപകടത്തിൽ പെട്ട് മരിച്ചു. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഷൈനും പിതാവും അമ്മയും സഹോദരനും മേക്കപ്പ്മാനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. സേലം ബെംഗളൂരു ദേശീയ പാതയിൽ ധർമ്മപുരിയ്ക്കടുത്ത് പാലക്കോട് വച്ചാണ് അപകടം. ബെംഗളൂരുവിലേക്ക് ചികിത്സക്കായി പോകവേയാണ് അപകടം. അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവിനെ രക്ഷിക്കാനായില്ല. പരിക്കേറ്റവർ പാൽക്കോട്ട് ആശുപത്രിയിൽ ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes