സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
യുഎസ്: യുഎസിലടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ തടസ്സം നേരിട്ടത്. ഒരു മണിക്കൂറിലേറെ എക്‌സ് പ്രവര്‍ത്തനരഹിതമായിരുന്നു. എണ്‍പത് ശതമാനത്തിലധികം പേര്‍ക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആപ്പിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിന്റെ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് ശേഷമാണ് പലപ്പോഴും ഇങ്ങനെ പ്ലാറ്റ്ഫോം
പ്രവര്‍ത്തനരഹിതമാകുന്നത്. ഇതാദ്യമായല്ല എക്‌സ് ഇത്തരത്തില്‍ പണിമുടക്കുന്നത്.