മുഖ്യമന്ത്രി സരസനായ വ്യക്തി; പി സരിന്‍
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. താന്‍ മുന്‍പിട്ട ഫേസ്ബുക്ക് പോസ്റ്റ് അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. മുഖ്യമന്ത്രി സരസനായ വ്യക്തിയാണെന്നും അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിക്കുന്നതിന് മാധ്യമങ്ങളടക്കം ശ്രമം നടത്തിയെന്നും സരിന്‍ പറഞ്ഞു.
മുഖ്യമന്ത്രി അടുത്ത ദിവസം പാലക്കാട് വരുന്നുണ്ട്. രണ്ട് ദിവസത്തില്‍ കൂടുതല്‍ അദ്ദേഹം പാലക്കാട് തങ്ങും. എല്‍ഡിഎഫിന്റെ പ്രാചരണ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും സരിന്‍ വ്യക്തമാക്കി. അതേസമയം നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
ഇടത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി സരിന്‍ ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഭാഗമായി നിന്നുകൊണ്ട് താന്‍ നടത്തിയ വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും പൂര്‍ണമായും ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു സരിന്‍ കുറിച്ചത്. താന്‍ നടത്തിയ പല വിമര്‍ശനങ്ങളും വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ലെന്നും നിയോഗിക്കപ്പെട്ട ചുമതലയില്‍ ഉള്ളതിനാല്‍ അതിന്റെ ഭാഗമായിരുന്നുവെന്നും സരിന്‍ വ്യക്തമാക്കിയിരുന്നു. ആ പോസ്റ്റിന്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും സരിന്‍ പരാമര്‍ശിച്ചിരുന്നു.