ക്രിസ്മസ് ബംബർ സമ്മാന ഘടന പഴയതുപോലെ തുടരും
തിരുവനന്തപുരം: സമ്മാനഘടനയിലെ തർക്കത്തെ തുടർന്ന് അച്ചടി നിർത്തിയ ക്രിസ്മസ് ബംബർ ടിക്കറ്റുകള്‍ ഉടനെ പുറത്തിറങ്ങും. 5000 രൂപയുടെ സമ്മാനത്തിൻ്റെ എണ്ണം കുറച്ചതിന് പിന്നാലെയാണ് തർക്കം ഉടലെടുത്തത്. ഇതിന് പിന്നാലെ പുറത്തിറക്കാനിരുന്ന ക്രിസ്മസ് ബംബറിൻ്റെ അച്ചടി നിർത്തി വെക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് കഴിഞ്ഞ തവണത്തെ ക്രിസ്മസ് ബംബറിൻ്റെ സമ്മാനഘടന തന്നെ നടപ്പാക്കാനാണ് തീരുമാനം.
ക്രിസ്മസ് ബംബർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടി നിർത്താനുള്ള തീരുമാനം എടുക്കുന്നത്. അടുത്തയാഴ്ചയോടെ ബംബർ പഴയ ഘടനയിൽ തന്നെ പുറത്തിറക്കുമെന്നാണ് തീരുമാനം.