പൊലീസ് വാഹനവും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട എം.സി. റോഡില്‍ പോലീസ് വാഹനവും കാറും കൂട്ടിയിടിച്ച് കാർ യാത്രികന് ദാരുണാന്ത്യം. പന്തളം മുട്ടാർ സ്വദേശി അഷ്റഫാണ് മരിച്ചത്.
പാലക്കാട് എ.ആർ. ക്യാമ്പിലെ ഡി.വൈ.എസ്.പിയുടെ വാഹനവും കാറുമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.
പാലക്കാടുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു പോലീസ് വാഹനം. കാർ എതിർദിശയില്‍നിന്നാണ് എത്തിയത്. ഡിവൈ.എസ്.പി. ഉള്‍പ്പെടെ മൂന്നുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.