മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പർ ഒന്നിലേറെ വാഹനങ്ങളിലിടിച്ച് രണ്ട് മരണം
മലപ്പുറം: മലപ്പുറത്ത് ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. വാഴക്കാട് മുണ്ടുമുഴിയിലാണ് സംഭവം. ഓട്ടുപ്പാറ കുറുമ്പാലികോട്ട് അഷ്‌റഫ് (52), സഹോദരന്റെ മകന്‍ നിയാസ് (29) എന്നിവരാണ് മരിച്ചത്.
ടിപ്പര്‍ എതിരെ വന്ന കാറിലും, കാര്‍ ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ചാരിയിരുന്ന് സംസാരിക്കുയായിരുന്നു മരിച്ച രണ്ട് പേരും. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയില്‍ ഇടിച്ചതോടെ ഓട്ടോ വയലിലേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ടിപ്പര്‍ വീണ്ടും മൂന്ന് വാഹനങ്ങളെ ഇടിച്ച ശേഷം മറിയുകയായിരുന്നു.