ആർ.എസ്.എസ് പ്രവർത്തകൻ അശ്വനികുമാർ വധക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അശ്വിനികുമാര്‍ വധക്കേസില്‍ വിധി ഇന്ന്. ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍എസ്‌എസ് പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായിരുന്ന അശ്വിനികുമാറിനെ രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്.
2005 മാർച്ച് 10 ന് രാവിലെ പത്തേകാലോടെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ എന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്ന അശ്വിനി കുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കിൽ വെച്ച് ബസ്സ് തടഞ്ഞ് ജീപ്പിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2009 ജൂലൈ 31 നാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. വിളക്കോട്ടെ മാവില വീട്ടിൽ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. എന്‍ഡിഎഫ് പ്രവര്‍ത്തകരായ 14 പേരാണ് പ്രതികള്‍.