Latest News

കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചു; വൃദ്ധ ദമ്പതികൾക്ക് ക്രൂര മർദ്ദനം

 കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചു; വൃദ്ധ ദമ്പതികൾക്ക് ക്രൂര മർദ്ദനം

മലപ്പുറം: മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വൃദ്ധ ദമ്പതികൾക്ക് മർദനം. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു.

ബിസിനസിൽ മുടക്കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റവും മർദനവുമുണ്ടായത്. വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സത്തർ, മറ്റു രണ്ടു മക്കൾ എന്നിവർ ചേർന്നു മർദ്ദിച്ചെന്നാണ് ഇവരുടെ പരാതി. ഒന്നര വർഷം സത്തറിന്, ബഷീർ കടം നൽകിയ പണം ഇതുവരെയും തിരിച്ച് നൽകിയിട്ടില്ല. പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സത്തർ പണം നൽകാൻ തയാറായില്ല. മാത്രമല്ല, പലപ്പോഴും ബഷീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നാലെയാണ് മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ മാതാവും പിതാവും സഹോദരന്റെ ഭാര്യയും കൂടി സത്തറിന്റെ വീട്ടിലേക്ക് പോയത്. വീടിന് മുന്നിൽ ബാനർ അടക്കം വച്ച് ബഷീർ കുടുംബത്തോടെ പ്രതിഷേധിച്ചു. പിന്നാലെയാണ് സംഭവ സ്ഥലത്തേക്ക് മുഹമ്മദ് സത്തറും വീട്ടുകാരും എത്തുകയും വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയും ചെയ്തത്. ‍‍‍

സംഭവത്തിൽ വയോധിക ദമ്പതികൾക്ക് ക്രൂരമായി മർദനമേറ്റു. മറ്റൊരു അയൽവാസിക്കും പരുക്കേറ്റതായാണ് വിവരം. ബിസിനസ് ആവശ്യങ്ങൾക്കായാണ് സത്തറിന് ബഷീർ പണം കടം നൽകിയത്. സത്തറും ബഷീറും അയൽവാസികളാണ്. ഏതാണ്ട് 23 ലക്ഷം രൂപയാണ് നൽകാനുള്ളതെന്നാണ് വിവരം. സംഭവത്തിൽ ബഷീർ വേങ്ങര പൊലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes